l o a d i n g

ഗൾഫ്

കോഴിയിറച്ചിക്കും മുട്ടയ്ക്കും വിലക്ക്; ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം

Thumbnail

റിയാദ്: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിനുമായി ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA) സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഭാഗിക നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന പക്ഷപ്പനി പോലുള്ള രോഗങ്ങളുടെ വ്യാപനം കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍ നടപടി. അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളുടെയും ആരോഗ്യ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ 2004 മുതല്‍ വിവിധ ഘട്ടങ്ങളിലായാണ് ഈ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

നിരോധനം ഏര്‍പ്പെടുത്തിയ പ്രധാന രാജ്യങ്ങള്‍:
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറാന്‍, ചൈന, ഇറാഖ്, ദക്ഷിണ കൊറിയ, വടക്കന്‍ കൊറിയ, യുണൈറ്റഡ് കിംഗ്ഡം (യുകെ), ഈജിപ്ത്, മെക്‌സിക്കോ, ജപ്പാന്‍ തുടങ്ങിയ 40 രാജ്യങ്ങള്‍ക്കാണ് സമ്പൂര്‍ണ്ണ നിരോധനം.

കൂടാതെ അമേരിക്ക, ഓസ്ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, കാനഡ, മലേഷ്യ തുടങ്ങി 16 രാജ്യങ്ങളില്‍ ഭാഗിക നിരോധനവുമുണ്ട്. ആഗോള ആരോഗ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ പട്ടികയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റം വരുത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.

ചില പ്രത്യേക നിബന്ധനകളോടെ ഇറക്കുമതിക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ന്യൂകാസില്‍ ഡിസീസ് വൈറസിനെ നശിപ്പിക്കാന്‍ ആവശ്യമായ രീതിയില്‍ താപ സംസ്‌കരണമോ മറ്റ് പ്രോസസിംഗോ നടത്തിയ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനത്തില്‍ ഇളവുണ്ട്. ഉല്‍പ്പന്നങ്ങള്‍ മതിയായ രീതിയില്‍ സംസ്‌കരിച്ചതാണെന്ന് തെളിയിക്കുന്ന ഒറിജിനല്‍ രാജ്യത്തെ ഔദ്യോഗിക അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതോറിറ്റി അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കണം ഇവ.

ഭക്ഷ്യവിപണിയിലെ സുരക്ഷ ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണമാണ് സൗദി ഭരണകൂടം നടത്തിവരുന്നത്.

Latest News

  കോഴിയിറച്ചിക്കും മുട്ടയ്ക്കും വിലക്ക്; ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം
കോഴിയിറച്ചിക്കും മുട്ടയ്ക്കും വിലക്ക്; ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം
February 24, 2026
സൗദിയില്‍ പ്രവാസി സാന്നിധ്യം വര്‍ധിക്കുന്നു, ഒന്നരക്കോടി പ്രവാസികള്‍, കുതിച്ചുയരുന്ന സ്ത്രീ പങ്കാളിത്തം
സൗദിയില്‍ പ്രവാസി സാന്നിധ്യം വര്‍ധിക്കുന്നു, ഒന്നരക്കോടി പ്രവാസികള്‍, കുതിച്ചുയരുന്ന സ്ത്രീ പങ്കാളിത്തം
February 24, 2026
പി എസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി
പി എസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി
February 24, 2026
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകള്‍ നുസുക് പ്ലാറ്റ്ഫോം വഴി
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകള്‍ നുസുക് പ്ലാറ്റ്ഫോം വഴി
February 24, 2026
വിദേശരാജ്യങ്ങളില്‍ തൊഴില്‍ നേടാന്‍ നോര്‍ക്ക റൂട്ട്‌സ് -ബി.എസ്.എന്‍.എല്‍ സൗജന്യ നൈപുണ്യ പരിശീലനം
വിദേശരാജ്യങ്ങളില്‍ തൊഴില്‍ നേടാന്‍ നോര്‍ക്ക റൂട്ട്‌സ് -ബി.എസ്.എന്‍.എല്‍ സൗജന്യ നൈപുണ്യ പരിശീലനം
February 24, 2026
സൗദി മലയാളീ സമാജം സാഹിതീയം പുസ്തകചര്‍ച്ച
സൗദി മലയാളീ സമാജം സാഹിതീയം പുസ്തകചര്‍ച്ച
February 24, 2026
സൗദി കേബിള്‍ കമ്പനി മലയാളി സൗഹാര്‍ദ കൂട്ടായ്മ ഇഫ്താര്‍ സംഗമം
സൗദി കേബിള്‍ കമ്പനി മലയാളി സൗഹാര്‍ദ കൂട്ടായ്മ ഇഫ്താര്‍ സംഗമം
February 24, 2026
  'ഉംറ - സിയാറ ഗൈഡ്' തീര്‍ഥാടകര്‍ക്കിടയില്‍ പ്രിയമേറുന്നു, 16 ഭാഷകളില്‍ ലഭ്യം
'ഉംറ - സിയാറ ഗൈഡ്' തീര്‍ഥാടകര്‍ക്കിടയില്‍ പ്രിയമേറുന്നു, 16 ഭാഷകളില്‍ ലഭ്യം
February 24, 2026
സഹോദരിക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
സഹോദരിക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
February 24, 2026
ഇന്ത്യക്ക് അയണ്‍ ഡോം സാങ്കേതികവിദ്യ കൈമാറാന്‍ ഇസ്രയേല്‍ തയ്യാര്‍; മോദി ഇസ്രായിലിലേക്ക്
ഇന്ത്യക്ക് അയണ്‍ ഡോം സാങ്കേതികവിദ്യ കൈമാറാന്‍ ഇസ്രയേല്‍ തയ്യാര്‍; മോദി ഇസ്രായിലിലേക്ക്
February 24, 2026