l o a d i n g

അനുഭവങ്ങൾ

ഇരിക്കൂറിന്റെ അഹങ്കാരം

കാസിം, പേരട്ട, ജിദ്ദ.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

നോമ്പിന്റെ ഒരു പ്രത്യേക വിഭവമാണ് ചക്കരപോളയും, വെള്ളപ്പോളയും. പണ്ടുള്ളവര്‍ക്ക് മുത്താഴ സമയത്ത് ഈ വിഭവം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. സ്വയംതൊഴില്‍ എന്ന രീതിയില്‍ വീടുകളില്‍ നിന്ന് ഉണ്ടാക്കി കടകളില്‍ വില്‍പ്പന നടത്തുന്ന വീട്ടമ്മമാര്‍ ധാരാളം ഇന്നുമുണ്ട് ഞങ്ങളുടെ നാട്ടില്‍. ഇതുണ്ടാക്കുന്ന ചേരുവകള്‍ എല്ലാം ആരോഗ്യകരമായതാണ്. ശരീരത്തിന് തണുപ്പ് കിട്ടുവാനും. പുതിയാപ്ലയുടെ വീട്ടുകാരുമായി വല്ല സൗന്ദര്യ പിണക്കവും ഉണ്ടെങ്കില്‍ ഈ വിഭവം ഭാര്യ വീട്ടുകാര്‍ സലാനുംകൊണ്ട് പോകുമ്പോള്‍ (പരിശുദ്ധ റമദാന്‍ മാസത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഭാര്യയുടെ ഉമ്മയും ഉപ്പയും ഒന്നിച്ച് ഒരു ദിവസം നോമ്പ് തുറയും മറ്റ് പുണ്യകര്‍മ്മവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്നതിനെയാണ് സലാനും കൊണ്ട് പോവുക എന്നത്)... മറ്റ് അപ്പത്തരങ്ങളുടെ കൂടെ ഈ പോളകളും ഉണ്ടാവും. ഇത് ഉണ്ടായാല്‍ പിരിമുറക്കമുള്ള മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു കിടിലന്‍ സാധനമാണ്.

ചക്കര പോള ചക്കരയിലുണ്ടാക്കുന്നതിനാലാണ്(വെല്ലം ) അതിന് അങ്ങനെ പേര് വന്നത്. വെള്ളപ്പോള എല്ലാം കൊണ്ടും ആരോഗ്യകരമായതാണ്. മല തടസ്സം ഉള്ളപ്പോള്‍ ആലോപതി മരുന്ന് കഴിക്കുന്നതിലും എത്രയോ നല്ലതാണ് വെള്ളപ്പോള പാലും പഞ്ചസാരയും നല്ല മൈസൂര്‍ പഴവും കൂട്ടത്തില്‍ അല്പം ഒന്നോ രണ്ടോ ഏലക്കായ യും മിക്‌സ് ചെയ്ത് കുഴച്ചെടുത്ത് കഴിച്ചാല്‍ അസുഖം ഇല്ലാതാക്കാം. മുത്താഴ സമയത്ത് കഴിക്കലാണ് ഉത്തമം. ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലത്ത് മൂത്തമ്മ ഉണ്ടാക്കിത്തരുന്ന ഈ വിഭവം വീടുവിടാന്തരം വില്‍പ്പന നടത്തുന്ന ഒരു സ്വയംതൊഴില്‍ ഈ കുറിപ്പ് കാരന് ഉണ്ടായിരുന്നു. അതുകാരണം കൂട്ടുകാര്‍ എന്നെ പോള കാസിം എന്ന ഇരട്ട പേര് വിളിക്കുമായിരുന്നു. അതെല്ലാം കല്ലി.. വല്ലി... എന്ന ആശയത്തോടെ ഈ പോള കച്ചവടം പൊടിപൊടിക്കുമായിരുന്നു.

വേണ്ടുന്നതിനും വേണ്ടാത്തതിനും ഡോക്ടര്‍മാരോട് അത് തിന്നുകൂടെ ഇത് തിന്നു കൂടെ എന്ന് ചോദിക്കുന്ന രോഗികള്‍ക്ക് ഒരു ഉത്തമ ഭക്ഷണമാണ് ഈ പോള. ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല അതുകൊണ്ട് ഈ പോളയെ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പരിശുദ്ധ റമദാന്‍ കഴിഞ്ഞാലും മുന്നോട്ട് വരിക.

-കാസിം, പേരട്ട, ജിദ്ദ.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026