ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ പുതിയ - പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സഫര്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് സബാഹ് വി ടി നേതൃത്വം നല്‍കി. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഷറഫിയ എല്ലോറയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുഹമ്മദ് അമീന്‍ ചെമ്മല, പ്രസിഡന്റ്, ജുനൈസ് ബാവ യുപി ജനറല്‍ സെക്രട്ടറി, ഷിജാഹ് വി ടി ട്രഷററും ആണ്. സുല്‍ഫീക്കര്‍ ഒതായി, അഷ്റഫ് വി ടി എന്നിവര്‍ രക്ഷാധികാരികളുമാണ്. ഗഫൂര്‍ പി സി,ഹബീബ് കാഞ്ഞിരാല, സുനീര്‍ കെ പി, ഫൈസല്‍ ബാബു കെസി,ആരിഫ് വി ടി എന്നിവര്‍ സഹ ഭാരവാഹികളുമാണ്. അഷ്റഫ് പികെ, ഹമീദ് എം, സക്കീര്‍ ഉള്ളാടന്‍, ഷാരൂഖ് പിവി, മുസഫറലി തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആണ്. കമ്മറ്റിയുടെ സുഗമമായ പ്രവത്തനത്തിന് സബ് കമ്മറ്റി രൂപകരിക്കുകയും ചെയ്തു.
Related News