l o a d i n g

ഗൾഫ്

ഇറാനില്‍ സ്‌കൂളിന് നേരെ മിസൈല്‍, 40 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

Thumbnail

ടെഹ്‌റാന്‍- പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രായേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ 40 സ്‌കൂള്‍ കുട്ടികള്‍ മരിച്ചതായി ഇറാന്‍. ആക്രമണത്തില്‍ തെഹ്റാനിലെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

മിനാബിലെ ഒരു സ്‌കൂളിന് നേരെ മിസൈല്‍ പതിച്ചതായും 40 കുട്ടികള്‍ കൊല്ലപ്പെട്ടതായും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
തെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൂരി മേഖല എന്നിവിടങ്ങളില്‍ മിസൈലുകള്‍ പതിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വസതിക്ക് സമീപവും സ്‌ഫോടനം നടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ ഇറാന്‍ തിരിച്ചടിച്ചു. ഏകദേശം 30 മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തതായാണ് വിവരം. മുന്‍പ് സ്വീകരിച്ചത് പോലെ കൂട്ടമായി മിസൈലുകള്‍ അയക്കുന്ന രീതിയാണ് ഇറാന്‍ ഇത്തവണയും പിന്തുടര്‍ന്നത്.

Latest News

വിമാനത്താവളങ്ങള്‍ അടച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

February 28, 2026
പശ്ചിമേഷ്യയെ വിഴുങ്ങുന്ന രീതിയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷം, റഷ്യയും ചൈനയും അപലപിച്ചു, ഇന്ത്യ ആശങ്ക രേഖപ്പെടുത്തി
പശ്ചിമേഷ്യയെ വിഴുങ്ങുന്ന രീതിയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷം, റഷ്യയും ചൈനയും അപലപിച്ചു, ഇന്ത്യ ആശങ്ക രേഖപ്പെടുത്തി
February 28, 2026
ഇറാനില്‍ സ്‌കൂളിന് നേരെ മിസൈല്‍, 40 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
ഇറാനില്‍ സ്‌കൂളിന് നേരെ മിസൈല്‍, 40 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
February 28, 2026
പശ്ചിമേഷ്യന്‍ യുദ്ധം: പ്രവാസി സമൂഹത്തിനും കേരളത്തിനും വന്‍ പ്രത്യാഘാതം ഉണ്ടാക്കിയേക്കും

പശ്ചിമേഷ്യന്‍ സാഹചര്യം: സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

 ഇറാന്റെ കടന്നുകയറ്റം: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ

ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം; ഒരാള്‍ മരിച്ചു

ഇറാനു നേരെയുള്ള ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ വിറങ്ങലിച്ച് ഗള്‍ഫ് മേഖല, ഇറാന്‍ ശക്തമായി തിരിച്ചടിക്കുന്നു

'കേരള സ്റ്റോറി 2' പ്രദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കാണികളില്ലാതെ പലയിടത്തും ഷോ റദ്ദാക്കി

ബൊളീവിയയില്‍ കറന്‍സി നോട്ടുകളുമായി വന്ന സൈനിക വിമാനം തകര്‍ന്നു വീണു; 15 മരണം