ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി. ജെ.എസ്.) ഇഫ്താര്‍ സംഗമം നടത്തി. സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന സംഗമത്തില്‍ വ്യത്യസ്ത തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ സന്നിഹിതരായി. പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ഇഫ്താര്‍ സംഗമത്തില്‍ സിദ്ദിഖ് മദനി തിരുവനന്തപുരം റമ്ദാന്‍ സന്ദേശം നല്‍കി.
ജാതി, മത ഭേദമന്യേ ഉപവാസം ആത്മ നിയന്ത്രണത്തിന്റെയും ആത്മശുദ്ധിയുടെയും പാഠമാണെന്നും, എല്ലാ മനുഷ്യരേയും കൂട്ടിയിണക്കുന്ന ഏകത, കരുണ, സേവനം എന്നീ മൂല്യങ്ങള്‍ സമൂഹ്യ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുണ്ടെന്നും, ആവശ്യമുള്ളവരെ കൈപിടിച്ചു ഉയര്‍ത്തുന്ന മനോഭാവം വളര്‍ത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് നായര്‍, മാത്യു തോമസ്, അനില്‍ കുമാര്‍ പത്തനംതിട്ട, എബി കെ. ചെറിയാന്‍, സിയാദ് അബ്ദുള്ള, മനു പ്രസാദ്, ദിലീഫ് ഇസ്മായില്‍, വിലാസ് കുറുപ്പ്, ജോസഫ് വര്‍ഗീസ്, അലി റാവുത്തര്‍, വര്‍ഗീസ് ഡാനിയേല്‍, നവാസ് ചിറ്റാര്‍, രഞ്ജിത്ത് മോഹന്‍, നൗഷാദ് ഇസ്മായില്‍, മനോജ് മാത്യു, നവാസ് റാവുത്തര്‍, നജീബ്, ഷാനവാസ്, വിനോദ് കുമാര്‍ സജി ജോര്‍ജ്, ഷറഫുദ്ദിന്‍, അബ്ദുല്‍ മുനീര്‍, അനില്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി എന്‍.ഐ ജോസഫ് സ്വാഗതവും, ട്രഷറര്‍ ജയന്‍ നായര്‍ നന്ദിയും പറഞ്ഞു.
Related News