l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ദുറഹ്‌മാന്‍ വളപുരത്തിന്നു യാത്രയയപ്പ് നല്‍കി

Thumbnail

ജിദ്ദ : മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്‌മാന്‍ വളപുരത്തിന് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. ഇസ്ലാഹി സെന്ററില്‍ വച്ച് നടന്ന പൊതുക്ലാസ്സില്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് മെമന്റോ കൈമാറി.

ഇസ്ലാഹി സെന്ററില്‍ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ലേണ്‍ ദി ഖുര്‍ആന്‍ കമ്മിറ്റിയുടെ കണ്‍വീനറും നിച്ച് ഓഫ് ട്രൂത്ത് കമ്മിറ്റിയുടെ അസിസ്റ്റന്റ് കണ്‍വീനറു മായി പ്രവര്‍ത്തിച്ചു. ജിദ്ദയില്‍ ഖുര്‍ആന്‍ പഠനത്തെ ജനകീയമാക്കുവാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. നിച്ച് ഓഫ് ട്രൂത് കമ്മറ്റിയുടെയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരുടെയും പ്രത്യേകം യാത്രയയപ്പ് പരിപാടിയും അദ്ദേഹത്തിന് വേണ്ടി നടത്തിയിരുന്നു. ആഗോളതലത്തില്‍ ഇസ്ലാമിക പ്രബോധനം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഗ്ലോബല്‍ ഇസ്ലാമിക് ദഅവ സംരംഭത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാരവാഹികളോടൊപ്പം എല്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും ആശംസകള്‍ നേര്‍ന്നു. നാട്ടില്‍ തിരിച്ചെത്തിയാലും തുടര്‍ന്നും ഇസ്ലാഹി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും ഗ്ലോബല്‍ ദഅവ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Latest News

മരിച്ചതായി കരുതിയ പ്രവാസി ജീവിതത്തിലേക്ക് തിരിച്ചെത്തി; എട്ടുമാസത്തെ ചികിത്സക്കൊടുവില്‍ സുഭാഷ് നാടണഞ്ഞു
മരിച്ചതായി കരുതിയ പ്രവാസി ജീവിതത്തിലേക്ക് തിരിച്ചെത്തി; എട്ടുമാസത്തെ ചികിത്സക്കൊടുവില്‍ സുഭാഷ് നാടണഞ്ഞു
March 1, 2026
കേളി അസീസിയ ഏരിയ ജനകീയ ഇഫ്താറില്‍ ആയിരങ്ങള്‍ പങ്കാളികളായി
കേളി അസീസിയ ഏരിയ ജനകീയ ഇഫ്താറില്‍ ആയിരങ്ങള്‍ പങ്കാളികളായി
March 1, 2026
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ദുറഹ്‌മാന്‍ വളപുരത്തിന്നു യാത്രയയപ്പ് നല്‍കി
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ദുറഹ്‌മാന്‍ വളപുരത്തിന്നു യാത്രയയപ്പ് നല്‍കി
March 1, 2026
അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; അമേരിക്ക ഇറാന്‍ കപ്പല്‍ തകര്‍ത്തു, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; അമേരിക്ക ഇറാന്‍ കപ്പല്‍ തകര്‍ത്തു, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
March 1, 2026
ഇറാന്റെ അമരത്ത് താല്‍ക്കാലിക സമിതി; ആയത്തുല്ല റസ അറാഫി പുതിയ നേതാവ്
ഇറാന്റെ അമരത്ത് താല്‍ക്കാലിക സമിതി; ആയത്തുല്ല റസ അറാഫി പുതിയ നേതാവ്
March 1, 2026
ഖാംനഈയുടെ കൊലപാതകം: പാക് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം, പോലീസ് വെടിവെപ്പില്‍ എട്ട് മരണം
ഖാംനഈയുടെ കൊലപാതകം: പാക് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം, പോലീസ് വെടിവെപ്പില്‍ എട്ട് മരണം
March 1, 2026
ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി
March 1, 2026
മിഡില്‍ ഈസ്റ്റില്‍ യുദ്ധം കടുക്കുന്നു: ഇറാനില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍, യുഎഇയിലും ഒമാനിലും ആക്രമണം
മിഡില്‍ ഈസ്റ്റില്‍ യുദ്ധം കടുക്കുന്നു: ഇറാനില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍, യുഎഇയിലും ഒമാനിലും ആക്രമണം
March 1, 2026
തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും: ഇറാന് കര്‍ശന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്
തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും: ഇറാന് കര്‍ശന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്
March 1, 2026
പത്തനംതിട്ട ജില്ല സംഗമം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
പത്തനംതിട്ട ജില്ല സംഗമം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
March 1, 2026