l o a d i n g

ഗൾഫ്

യുദ്ധം ആരംഭിച്ച ശേഷം പശ്ചിമേഷ്യയില്‍ 3000 വിമാന സര്‍വീസുകള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

റിയാദ്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം മിഡില്‍ ഈസ്റ്റില്‍ ഇതുവരെ മുവായിരം സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്്.
പശ്ചിമേഷ്യയിലെ പ്രമുഖ രാജ്യങ്ങളെല്ലാം വ്യോമപാതകള്‍ അടച്ചതോടെയാണിത്. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ദുബായില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും മാര്‍ച്ച് 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണി വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് അറിയിച്ചു. ദോഹ വിമാനത്താവളം അടച്ചതിനെത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും വ്യോമപാത തുറക്കുന്ന മുറയ്ക്ക് മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കൂ എന്നും ഖത്തര്‍ എ.ര്‍വെയ്‌സ് അറിയിച്ചു.

സൗദിയ: സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വെബ്സൈറ്റ് വഴി വിമാനത്തിന്റെ നില പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഇരു കമ്പനികളും അറിയിച്ചു.

യുഎഇയിലെ പ്രമുഖ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്: ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്: ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.

ദുബായ്, അബുദാബി, ദോഹ എന്നീ പ്രധാന ഹബ്ബുകള്‍ വഴി പ്രതിദിനം 90,000-ത്തോളം പേരാണ് യാത്രചെയ്തിരുന്നത്. നിലവില്‍ പല വിമാനങ്ങളും സൗദി അറേബ്യയ്ക്ക് മുകളിലൂടെ വഴിതിരിച്ചുവിടുകയാണ്. ഇത് യാത്രാസമയം വര്‍ദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനും കാരണമായിട്ടുണ്ട്.

വരും ദിവസങ്ങളിലും വിമാന സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരാന്‍ സാധ്യതയുണ്ടെന്ന് വ്യോമയാന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2025 ജൂണിലെ സമാനമായ സംഘര്‍ഷം 12 ദിവസത്തോളം നീണ്ടുനിന്നിരുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026