l o a d i n g

ഗൾഫ്

അജ്വ ജിദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

ജിദ്ദ: 'തഖ്വയാണ് പ്രധാനം' എന്ന പ്രമേയത്തില്‍ അല്‍-അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്വ) സംസ്ഥാന കമ്മിറ്റിയും ജി.സി.സി ഗ്ലോബല്‍ കമ്മിറ്റിയും നടത്തുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി അജ്വ ജിദ്ദ ഘടകം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

നജീബ് ബീമാപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ജി.സി.സി ഗ്ലോബല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി ശാസ്താംകോട്ട ഉദ്ഘാടനം ചെയ്തു. നോമ്പ് എന്നത് കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ലെന്നും, ഭയഭക്തിയിലൂടെ മനസ്സിനെ ആത്മീയമായി സംസ്‌കരിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തിനും സംഘടനാ സങ്കുചിത ചിന്തകള്‍ക്കും അതീതമായി ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനി രൂപീകരിച്ച ഈ കൂട്ടായ്മ, ആത്മസംസ്‌കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങളിലാണ് അധിഷ്ഠിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ റമദാനില്‍ കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തതും കഴിഞ്ഞ 11 വര്‍ഷമായി ജിദ്ദ കമ്മിറ്റി നടത്തിവരുന്ന ചികിത്സാ സഹായങ്ങളും അദ്ദേഹം സദസ്സിനോട് വിശദീകരിച്ചു.

ഉപദേശക സമിതിയംഗം ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ റമദാന്‍ സന്ദേശം നല്‍കി. ജി.സി.സി ഗ്ലോബല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിംകുട്ടി ശാസ്താംകോട്ട (സീനിയര്‍ വൈസ് പ്രസിഡന്റ്), അനീസ് കൊടുങ്ങല്ലൂര്‍ (സംഘടനാകാര്യ സെക്രട്ടറി), സെയ്ദ് മുഹമ്മദ് കാശിഫി കാഞ്ഞിരപ്പള്ളി (എക്‌സിക്യൂട്ടീവ് അംഗം), നൗഷാദ് ഓച്ചിറ (എക്‌സിക്യൂട്ടീവ് അംഗം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ, നിസാര്‍ കാഞ്ഞിപ്പുഴ, ഇര്‍ഷാദ് ആറാട്ടുപുഴ, ഈസ കിഴിശ്ശേരി എന്നിവര്‍ ഇവര്‍ക്ക് ഷാള്‍ അണിയിച്ചു.

ജനറല്‍ സെക്രട്ടറി ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മസ്ഊദ് മൗലവി ബാലരാമപുരം നന്ദിയും പറഞ്ഞു. അബ്ദുല്‍ റഷീദ് ഓയൂര്‍, അബ്ദുല്‍ ലത്തീഫ് കറ്റാനം, ഷിഹാബ് പൊന്മള, ഹാരിസ് ആലുവ, അബ്ദുല്‍ ഗഫൂര്‍ വണ്ടൂര്‍, അബൂബക്കര്‍ വെള്ളില എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026