l o a d i n g

കേരള

ഗള്‍ഫിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം -കെ.സി. വേണുഗോപാല്‍ എം.പി

Thumbnail

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പശ്ചിമേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നല്‍കി.

നിലവിലെ യുദ്ധസമാനമായ സാഹചര്യം പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവരില്‍ വലിയ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നത്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്ന് കെ.സി. വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഗള്‍ഫ് മേഖലയിലേക്ക് സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും പൗരന്മാരുമായി നിരന്തരം ബന്ധം പുലര്‍ത്തണം. അത്യാവശ്യ ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് കൃത്യമായ സഹായം എത്തിക്കാനുള്ള നടപടികള്‍ മുന്‍കൂട്ടി ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്ക് നിശ്ചലമാകുന്നു; കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ റദ്ദാക്കി; എണ്ണവിലയില്‍ വന്‍ കുതിപ്പ്
ഹോര്‍മുസ് കടലിടുക്ക് നിശ്ചലമാകുന്നു; കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ റദ്ദാക്കി; എണ്ണവിലയില്‍ വന്‍ കുതിപ്പ്
March 2, 2026
ഇറാനെതിരെ താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, യുഎസ് വിമാനങ്ങള്‍ സ്ഥലംവിട്ടു
ഇറാനെതിരെ താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, യുഎസ് വിമാനങ്ങള്‍ സ്ഥലംവിട്ടു
March 2, 2026
പരമോന്നത നേതാവായി ഒരു മിതവാദി എത്തുമോ: ഹസന്‍ ഖുമൈനിയുടെ പേര് മുന്‍നിരയിലേക്ക്
പരമോന്നത നേതാവായി ഒരു മിതവാദി എത്തുമോ: ഹസന്‍ ഖുമൈനിയുടെ പേര് മുന്‍നിരയിലേക്ക്
March 2, 2026
അലി ലാരിജാനി: അനിശ്ചിതത്വത്തിന്റെ നിഴലില്‍ ഇറാന്റെ പുതിയ അമരക്കാരന്‍
അലി ലാരിജാനി: അനിശ്ചിതത്വത്തിന്റെ നിഴലില്‍ ഇറാന്റെ പുതിയ അമരക്കാരന്‍
March 2, 2026
യുഎസ് യുദ്ധവിമാനങ്ങള്‍ കുവൈറ്റ് അബദ്ധത്തില്‍ വെടിവെച്ചിട്ടു
യുഎസ് യുദ്ധവിമാനങ്ങള്‍ കുവൈറ്റ് അബദ്ധത്തില്‍ വെടിവെച്ചിട്ടു
March 2, 2026
യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു; ട്രംപുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം
യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു; ട്രംപുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം
March 2, 2026
ഇറാനെതിരെ ആക്രമണത്തിന് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ
ഇറാനെതിരെ ആക്രമണത്തിന് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ
March 2, 2026
ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു; ഇസ്രായേലില്‍ കനത്ത നാശം,  മരണം 9 ആയി
ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു; ഇസ്രായേലില്‍ കനത്ത നാശം, മരണം 9 ആയി
March 2, 2026
യുഎഇ വ്യോമപാത അടച്ചു; എല്ലാ വിമാനത്തവാളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു, ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍
യുഎഇ വ്യോമപാത അടച്ചു; എല്ലാ വിമാനത്തവാളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു, ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍
March 2, 2026
ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷം; വ്യോമാക്രമണത്തില്‍ 31 മരണം
ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷം; വ്യോമാക്രമണത്തില്‍ 31 മരണം
March 2, 2026