l o a d i n g

ഗൾഫ്

ഇറാനെതിരെ ആക്രമണത്തിന് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ

Thumbnail

വാഷിംഗ്ടണ്‍: ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകള്‍ സൗദി അറേബ്യ നിഷേധിച്ചു. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തെയാണ് രാജ്യം എപ്പോഴും പിന്തുണയ്ക്കുന്നതെന്നും സൗദി വ്യക്തമാക്കി.

വാഷിംഗ്ടണിലെ സൗദി എംബസി വക്താവ് ഫഹദ് നാസര്‍ ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. 'ഇറാനുമായി വിശ്വസനീയമായ ഒരു കരാറിലെത്തുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങളെ സൗദി അറേബ്യ എന്നും പിന്തുണച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടവുമായുള്ള ഒരു ചര്‍ച്ചയിലും മറ്റൊരു നയം സ്വീകരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല,' എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
ഇസ്രായേലിന്റെയും സൗദി അറേബ്യയുടെയും ആഴ്ചകള്‍ നീണ്ട സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പ്രസിഡന്റ് ട്രംപ് ഇറാനെതിരെ ആക്രമണം നടത്തിയതെന്ന് 'വാഷിംഗ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട നാലുപേരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് പെട്ടെന്നുള്ള സുരക്ഷാ ഭീഷണികള്‍ ഒന്നുമില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയിട്ടും, പ്രാദേശിക സഖ്യകക്ഷികളുടെ താല്‍പ്പര്യപ്രകാരം സൈനിക നടപടി സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്ക് നിശ്ചലമാകുന്നു; കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ റദ്ദാക്കി; എണ്ണവിലയില്‍ വന്‍ കുതിപ്പ്

March 2, 2026
ഇറാനെതിരെ താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, യുഎസ് വിമാനങ്ങള്‍ സ്ഥലംവിട്ടു

പരമോന്നത നേതാവായി ഒരു മിതവാദി എത്തുമോ: ഹസന്‍ ഖുമൈനിയുടെ പേര് മുന്‍നിരയിലേക്ക്

അലി ലാരിജാനി: അനിശ്ചിതത്വത്തിന്റെ നിഴലില്‍ ഇറാന്റെ പുതിയ അമരക്കാരന്‍

യുഎസ് യുദ്ധവിമാനങ്ങള്‍ കുവൈറ്റ് അബദ്ധത്തില്‍ വെടിവെച്ചിട്ടു

യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു; ട്രംപുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം
യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു; ട്രംപുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം
March 2, 2026
ഇറാനെതിരെ ആക്രമണത്തിന് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ
ഇറാനെതിരെ ആക്രമണത്തിന് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ
March 2, 2026
ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു; ഇസ്രായേലില്‍ കനത്ത നാശം,  മരണം 9 ആയി

യുഎഇ വ്യോമപാത അടച്ചു; എല്ലാ വിമാനത്തവാളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു, ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍

ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷം; വ്യോമാക്രമണത്തില്‍ 31 മരണം