l o a d i n g

ഗൾഫ്

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

തിരുവനന്തപുരം: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികളുടെയും വിദേശയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

സംഘര്‍ഷ മേഖലകളായ ഇസ്രായേല്‍, ജോര്‍ദ്ദാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സഹായവേദികള്‍ രൂപീകരിച്ചു. ലോക കേരള സഭാംഗങ്ങള്‍, എംബസി വോളന്റിയര്‍മാര്‍, പ്രവാസി സംഘടനകള്‍ എന്നിവര്‍ ഇതില്‍ പങ്കാളികളാകും. ഹെല്‍പ് ഡെസ്‌ക്കില്‍ ബന്ധപ്പെടുന്നവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി നാഷണല്‍ ഹെല്‍ത്ത് മിഷനോട് നോര്‍ക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

നോര്‍ക്ക സെന്ററിലെ കണ്‍ട്രോള്‍ റൂം രാവിലെ 7 മുതല്‍ രാത്രി 10 വരെയും, ഡല്‍ഹി കേരള ഹൗസിലെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഹെല്‍പ് ഡെസ്‌ക്കില്‍ ഇതുവരെ 567 കോളുകള്‍ ലഭിച്ചു. ഇതില്‍ 196 എണ്ണം വിദേശത്തുനിന്നും 371 എണ്ണം ഇന്ത്യയ്ക്കകത്തുനിന്നുമാണ്.

വിമാനക്കമ്പനികളും അതത് രാജ്യങ്ങളിലെ അധികൃതരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയ വിദ്യാര്‍ത്ഥികളും ജീവനക്കാരും തങ്ങളുടെ സ്ഥാപനങ്ങളെ ഇ-മെയില്‍ വഴി വിവരം അറിയിക്കേണ്ടതാണ്. ട്രാന്‍സിറ്റ് വിസയില്‍ കുടുങ്ങിയവര്‍ക്ക് പ്രവാസി സംഘടനകള്‍ വഴി ഷെല്‍ട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പറുകള്‍ (24 മണിക്കൂറും ലഭ്യമാണ്): നോര്‍ക്ക റൂട്ട്സ് (ഇന്ത്യയില്‍ നിന്ന്): 1800 425 3939 (ടോള്‍ ഫ്രീ)അന്താരാഷ്ട്ര മിസ്ഡ് കോള്‍ സേവനം: +91 88020 12345 ഡല്‍ഹി കേരള ഹൗസ് കണ്‍ട്രോള്‍ റൂം:011-23747079011-23742320+91 93104 43880.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026