l o a d i n g

ഗൾഫ്

ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ കൗണ്‍സിലിങിന് നോര്‍ക്ക ടെലി മനസ്സ് സേവനം

Thumbnail


പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്കായി രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള നമ്പറുകള്‍ സജ്ജമായി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേര്‍ന്നിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ്‌ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും, ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആറ് നോര്‍ക്ക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്, ഡല്‍ഹി കേരള ഹൗസ് ഹെല്‍പ്പ് ഡെസ്ക്, നോര്‍ക്ക സെന്റര്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനയോഗം വിലയിരുത്തി.

നോര്‍ക്ക സഹായ കൂട്ടായ്മകള്‍
യു.എ.ഇ (UAE)
ഷിജു ബഷീര്‍ – ദുബായ് – 00971 55 5712550
നൗഫല്‍ പട്ടാമ്പി – ദുബായ് – 00971 56 9978452
മുഹമ്മദ് റാഫി – ദുബായ് – 00971 50 4558100
കൃഷ്ണകുമാര്‍ – അബുദാബി – 00971 56 4019318
മനോജ് – അബുദാബി – 00971 50 6914501
ഇബ്രാഹിം അംബിക്കാന – ഷാര്‍ജ – 00971 56 1140607
ശ്രീപ്രകാശ് – ഷാര്‍ജ – 00971 50 7945948
പോള്‍ ജോസഫ് – ദുബായ് – 00971 55 84700
മോഹനൻ പിള്ള -റാസ് അൽ ഖൈമ-00971 55 9492729
ഒമാന്‍ (Oman)
സുനില്‍ കുമാര്‍ – +968 96676406
അനു ചന്ദ്രന്‍ – +968 92060939
സന്തോഷ് കുമാര്‍ – +968 92338105
വില്‍സണ്‍ ജോര്‍ജ് – +968 99241140
എ.കെ. പവിത്രന്‍ (സലാല) – +968 9967 1062
അമ്പു മയില്‍ (സലാല) – +968 95220518
ബഹ്റൈന്‍ (Bahrain)
പി.വി. രാധാകൃഷ്ണ പിള്ള – +973 3969 1590
പി. സുബൈര്‍ – +973 3968 2974
സഖറിയ – +973 3982 7543
സഞ്ജിത് – +973 3612 9714
കെ.ടി. സലിം – +973 3375 0999
സുധീര്‍ തിരുനില്ലത്ത് – +973 3946 1746
ഖത്തര്‍ (Qatar)
ഷംസീര്‍ അരിക്കുളം – +974 55978668
ഇ. എം. സുധീര്‍ – +974 5585 9609
സബിത് സഹീര്‍ – +974 3316 3774
ഓമനക്കുട്ടന്‍ – +974 5003 5901
എ. സുനില്‍ കുമാര്‍ – +974 6668 3986
കുവൈത്ത് (Kuwait)
സജി ജെ – 00965 99122984
ടി.വി. ഹിക്മത് – 00965 6776 5810
ജിതിന്‍ പ്രകാശ് – 00965 9720 1260
മണിക്കുട്ടന്‍ ഇടക്കാട്ട് – 00965 558 31679
സത്താര്‍ കുന്നില്‍ – 00965 6688 2499
സൗദി അറേബ്യ (Saudi Arabia)
റിയാദ് (Riyadh)
സുരേഷ് കണ്ണപുരം – +966 50287 8719
ഷിഹാബ് കൊട്ടുകാട് – +966 56419 5323
നസീര്‍ മുള്ളൂർക്കര– +966 50262 3622

ജിദ്ദ (Jeddah)
ഡോ. ഷിബു – +966 0535504015
ജലീല്‍ ഉച്ചാരക്കടവ് – +966 0509710722
അബ്ദുള്ള മുല്ലപ്പള്ളി – +966 0501417878
ഹസൻ പാറക്കൽ +966 56 411 3528

ദമ്മാം (Dammam)
നാസ് ഷൗഖത്തലി – +966 56 995 6848
പവനന്‍ മൂലക്കല്‍ – +966 50 166 4800
ബഷീര്‍ വരോട് – +966 53 078 5172
സുനില്‍ മുഹമ്മദ് – +966 50 197 3118
സംസ്ഥാന സര്‍ക്കാര്‍-നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്-ലോക കേരള സഭ ഇടപെടലുകള്‍

നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്: മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.
പ്രതിദിന അവലോകനയോഗങ്ങള്‍: സ്ഥിതിഗതികള്‍ കോര്‍ഡിനേഷന്‍ ഇടപെടലുകള്‍ എന്നിവ ഉറപ്പാക്കാന്‍ രാവിലെയും വൈകിട്ടും യോഗങ്ങള്‍ ചേര്‍ന്ന് വിലയിരുത്തി വരുന്നു.
ഡല്‍ഹി കേരള ഹൗസ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു
നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീം: സംഘര്‍ഷ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ രൂപീകരിച്ചു
നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി
ആറ് നോര്‍ക്ക കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചു വരുന്നു. (1. ഇസ്രായേല്‍-ജോര്‍ദ്ദാന്‍-ഈജിപ്ത്-സൗദി അറേബ്യ, 2. യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്, 3. ഖത്തർ, 4. ബഹ്റൈൻ, 5. കുവൈത്ത്, 6. ഒമാന്‍). മൊബൈല്‍ നമ്പറുള്‍പ്പെടെ ലഭ്യമാക്കിയുളള ടീം.
കൗണ്‍സിലിംങിന് ടെലി മനസ്സ് സേവനം
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.

നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക് അപ്ഡേറ്റ്

ഹെല്‍പ്പ് ഡെസ്കില്‍ 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 04 ന് രാവിലെ 11 മണിവരെ 768 പേരാണ് ബന്ധപ്പെട്ടത്. ഇവരില്‍ അടിയന്തിരസഹായമാശ്യമുളളവര്‍ക്ക് ലോക കേരള സഭാ പ്രതിനിധികള്‍ പ്രവാസി സംഘടനകള്‍ എന്നിവരുടെ പിന്തുണയോടെ സഹായങ്ങള്‍ ലഭ്യമാക്കി. ഇന്ത്യ – 496, യു.എ.ഇ – 129, ഖത്തർ – 59, ബഹ്റൈൻ – 52, കുവൈത്ത് – 16, ഒമാൻ – 5, സൗദി അറേബ്യ – 9, യുകെ – 2 പേരുമാണ് ബന്ധപ്പെട്ടത്. 2026 ഫെബ്രുവരി 28 മുതൽ കാലാവധി കഴിഞ്ഞതോ കാലാവധി കഴിയാനിരിക്കുന്നതോ ആയ എല്ലാ പ്രവേശന വിസകൾക്കും ഒരു മാസത്തെക്ക് കാലാവധി നീട്ടി നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഷാർജ എയർപോർട്ടിൽ കുടുങ്ങിയ മുഴുവൻ പേരെയും യു.എ.ഇ ഗവൺമെൻ്റ് ഷാർജ, അജ്മാൻ ഭാഗത്തുള്ള ഹോട്ടലുകളിൽ പാർപ്പിച്ചിട്ടുണ്ട്. എല്ലാപേർക്കും ഭക്ഷണവും ഗവൺമെൻ്റ് ഉറപ്പാക്കിയിട്ടുണ്ട്. ഷാർജ എയർപോർട്ടിൽ കുടുങ്ങിയ വ്യക്തിക്ക് റീ ചെക്ക് ഇൻ ചെയ്യാൻ സൗകര്യം ചെയ്തു നല്‍കി.

കൗണ്‍സിലിങിന് ടെലി മനസ്സ് സേവനം

നോർക്ക ഹെൽപ്‌ഡെസ്ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിംങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. സേവനങ്ങള്‍ക്കായി പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോര്‍ക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൗണ്‍സിലിങ്ങ് സേവനം ഏര്‍പ്പെടുത്തിയത്.

നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള ഏകോപനത്തിനാണ് കണ്‍ട്രോള്‍ റൂം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം 9 AM to 9 PM 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905.

Latest News

മുസ്ലിം യൂത്ത് ലീഗ് 'ബസ്‌മേ റംസാന്‍': ഡല്‍ഹി സംഗമം ശ്രദ്ധേയമായി
മുസ്ലിം യൂത്ത് ലീഗ് 'ബസ്‌മേ റംസാന്‍': ഡല്‍ഹി സംഗമം ശ്രദ്ധേയമായി
March 4, 2026
അലിഫ് സ്‌കൂള്‍ എട്ടാമത് ഖുര്‍ആന്‍ മുസാബഖ: ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
അലിഫ് സ്‌കൂള്‍ എട്ടാമത് ഖുര്‍ആന്‍ മുസാബഖ: ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
March 4, 2026
സ്‌നേഹ സന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താര്‍ സംഗമം
സ്‌നേഹ സന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താര്‍ സംഗമം
March 4, 2026
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക  കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ കൗണ്‍സിലിങിന് നോര്‍ക്ക ടെലി മനസ്സ് സേവനം
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ കൗണ്‍സിലിങിന് നോര്‍ക്ക ടെലി മനസ്സ് സേവനം
March 4, 2026
റമദാനിലെ പാതിരാവായനയുമായി സമീക്ഷ
റമദാനിലെ പാതിരാവായനയുമായി സമീക്ഷ
March 4, 2026
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു; 101 പേരെ കാണാതായി, 78 പേര്‍ക്ക് പരിക്ക്, യുദ്ധം ഏഷ്യന്‍ സമുദ്രമേഖലയിലേക്കും
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു; 101 പേരെ കാണാതായി, 78 പേര്‍ക്ക് പരിക്ക്, യുദ്ധം ഏഷ്യന്‍ സമുദ്രമേഖലയിലേക്കും
March 4, 2026
രാസ് തന്നൂറ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണശ്രമം: നാശനഷ്ടങ്ങളില്ലെന്ന് സൗദി
രാസ് തന്നൂറ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണശ്രമം: നാശനഷ്ടങ്ങളില്ലെന്ന് സൗദി
March 4, 2026
ഇര്‍ബിലിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാഖി സായുധ വിഭാഗത്തിന്റെ ആക്രമണം
ഇര്‍ബിലിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാഖി സായുധ വിഭാഗത്തിന്റെ ആക്രമണം
March 4, 2026
യു.എ.ഇയിലേക്ക് വീണ്ടും മിസൈലുകള്‍, ആകാശത്തുതന്നെ തകര്‍ത്തു
യു.എ.ഇയിലേക്ക് വീണ്ടും മിസൈലുകള്‍, ആകാശത്തുതന്നെ തകര്‍ത്തു
March 4, 2026
ഇറാന്‍ കത്തുമ്പോള്‍ ട്രംപും നെതന്യാഹുവും നേര്‍ക്കുനേര്‍; സഖ്യത്തിനുള്ളില്‍ പുകയുന്ന നയതന്ത്ര യുദ്ധം!
ഇറാന്‍ കത്തുമ്പോള്‍ ട്രംപും നെതന്യാഹുവും നേര്‍ക്കുനേര്‍; സഖ്യത്തിനുള്ളില്‍ പുകയുന്ന നയതന്ത്ര യുദ്ധം!
March 4, 2026