l o a d i n g

ഗൾഫ്

'കാരുണ്യത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍'; മേവ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജിദ്ദയില്‍ തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മേലങ്ങാടി വെല്‍ഫെയര്‍ അസോസിയേഷന്റെ (മേവ) ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജിദ്ദയില്‍ തുടക്കമായി. സൗദി അറേബ്യയിലെ ജിദ്ദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി മേലങ്ങാടി നിവാസികളുടെ പ്രവാസി കൂട്ടായ്മയാണ് 'മേവ'. 'കാരുണ്യത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.

ജിദ്ദയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് ചുള്ളിയന്‍ ബഷീര്‍ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടനയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതിനൊപ്പം അര്‍ഹരായവര്‍ക്ക് കൂടുതല്‍ ആശ്വാസമെത്തിക്കുന്ന പുതിയ പദ്ധതികള്‍ വരും വര്‍ഷത്തില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

2006-ല്‍ പ്രവര്‍ത്തനമാരംഭിച്ച മേവ, നിലവില്‍ മേലങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും അഗതികള്‍, അനാഥകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി കഷ്ടത അനുഭവിക്കുന്ന മുപ്പതോളം കുടുംബങ്ങള്‍ക്ക് മാസംതോറും പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. ഇതിന് പുറമെ ചികിത്സ, വിവാഹം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും സംഘടന സജീവമായി ഇടപെടുന്നു. ജിദ്ദ കമ്മിറ്റിക്ക് സമാന്തരമായി നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഉപസമിതിയിലൂടെയാണ് സഹായങ്ങള്‍ കൃത്യസമയത്ത് അര്‍ഹരിലേക്ക് എത്തുന്നതെന്ന് ജനറല്‍ സെക്രട്ടറി സലീം മധുവായി വ്യക്തമാക്കി.

സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ പുതിയകത്ത് അബ്ദുല്ലക്കോയ സാഹിബ്, പി. മാനു മുസ്ല്യാര്‍ എന്നിവരെ ചടങ്ങില്‍ ആദരവോടെ അനുസ്മരിച്ചു. പള്ളി പരിപാലനത്തോടൊപ്പം തന്നെ നാട്ടിലെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന മാനു മുസ്ല്യാര്‍, ഒരു ഇമാം എങ്ങനെയായിരിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയായിരുന്നുവെന്ന് സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി അനുസ്മരിച്ചു. ജാതിമത ഭേദമന്യേ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശയ-സംഘടനാ വ്യത്യാസങ്ങള്‍ മറന്ന് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന അബ്ദുല്ലക്കോയ സാഹിബിന്റെ കാഴ്ചപ്പാടാണ് മേവയുടെ കരുത്തെന്നും അദ്ദേഹം ആഗ്രഹിച്ച പാതയിലൂടെയാണ് സംഘടന മുന്നോട്ട് പോകുന്നതെന്നും ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു. പരേതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

സഹായം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും പ്രവാസികളുടെ സഹകരണമാണ് സംഘടനയുടെ ഏക സ്രോതസ്സെന്നും റിലീഫ് കോര്‍ഡിനേറ്റര്‍ നൗഷാദ് ആലങ്ങാടന്‍ പറഞ്ഞു. റമദാന്‍ റിലീഫ് സമാഹരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍, ഫൈറൂസ് കെ.കെ, അഷ്റഫ് പയനിപറമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് ചുള്ളിയന്‍, ബഷീര്‍ കൊമ്മേരി, മായിന്‍ കുമ്മാളി, ഹബീബ്, റനീസ്, റഫീക്ക് കൊമ്മേരി, സല്‍മാന്‍, ജലീല്‍ ആടംപുലാന്‍, ഇര്‍ഷാദ് കളത്തിങ്ങല്‍, മുഹ്‌സിന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026