l o a d i n g

ഗൾഫ്

ജിസാനില്‍ 'ജല'യുടെ മതേതര ജനകീയ ഇഫ്താര്‍ സംഗമത്തില്‍ വന്‍ ജനപങ്കാളിത്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

ജിസാന്‍: ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) ജിസാനില്‍ സംഘടിപ്പിച്ച മതേതര ജനകീയ ഇഫ്താര്‍ സംഗമം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാന്‍ ജനറല്‍ ആശുപത്രി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ സംഗമം, ജിസാനിലെ ഏറ്റവും വലിയ ജനകീയ മതേതര ഇഫ്താര്‍ സംഗമമായി മാറി. സ്‌നേഹത്തിന്റെയും ഒരുമയുടെയും മാനവികതയുടെയും സന്ദേശം പകര്‍ന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രവാസി മലയാളി സമൂഹവും കുടുംബങ്ങളും മുഴുവന്‍ സാമൂഹിക-സാംസ്‌കാരിക-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സ്വദേശികളും വിദേശികളുമെല്ലാം ഒത്തുചേര്‍ന്നു.

ഇഫ്താര്‍ സംഗമം ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു. ചുറ്റുമുള്ളവരുടെ ജീവിത പ്രയാസങ്ങളെ മനസിലാക്കാനും അവരെ ചേര്‍ത്തുപിടിക്കാനും, സഹജീവികളോടുള്ള സ്നേഹവും കരുണയും കൈവിടാതിരിക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് റമദാന്‍ നല്‍കുന്ന സാമൂഹിക വിശുദ്ധിയുടെ സഹജീവനപാഠമെന്ന് അദ്ദേഹം പറഞ്ഞു. ജല കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജല രക്ഷാധികാരി താഹ കൊല്ലേത്ത്, ജല ട്രഷറര്‍ ഡോ.ജോ വര്‍ഗീസ്, സെക്രട്ടറി അനീഷ് നായര്‍, വൈസ് പ്രസിഡന്റ് ഡോ.രമേശ് മൂച്ചിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജല ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി സ്വാഗതവും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ നന്ദിയും പറഞ്ഞു. മുസ്തഫ സഅദി സമൂഹ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

രക്ഷാധികാരിമായ സതീഷ് കുമാര്‍ നീലാംബരി, സണ്ണി ഓതറ, സ്വാഗതസംഘം ഭാരവാഹികളായ സലിം മൈസൂര്‍, ജബ്ബാര്‍ പാലക്കാട്, ഹര്‍ഷാദ് അമ്പയകുന്നുമ്മേല്‍, സമീര്‍ പരപ്പനങ്ങാടി, ഷാജി ഷാജഹാന്‍, ഷെല്‍ജന്‍, ഗഫൂര്‍ പൊന്നാനി, ജോര്‍ജ് തോമസ്, ശിഹാബ് കരുനാഗപ്പളളി, യാസര്‍ പരപ്പനങ്ങാടി, ബാലന്‍ കൊടുങ്ങല്ലൂര്‍, മുസ്തഫ പട്ടാമ്പി, സിയാദ് പുതുപ്പറമ്പില്‍, സജീഷ് അമ്മാരമ്പത്ത്, നൗഷാദ് പുതിയതോപ്പില്‍, നിസാര്‍, മുസ്തഫ പൂവത്തിങ്കല്‍,സലാം എളമരം, പ്രിന്‍സ് കല്ലുംമൂട്ടില്‍,ദാസന്‍, സൂരജ്, പ്രവീണ്‍, എ.ലീമ, ഗീത ജോവര്‍ഗീസ്, പ്രീതി ജോര്‍ജ്, ശ്രീരേഖ സൂരജ്, ശില്‍പ്പ പ്രവീണ്‍, സൂര്യ, സിഞ്ചു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026