l o a d i n g

ഗൾഫ്

ജിദ്ദ തുറക്കല്‍ മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

ജിദ്ദ: കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടുകാലമായി ജീവകാരുണ്യ-സാമൂഹിക രംഗത്ത് മഹല്ല് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ തുറക്കല്‍ മഹല്ല് കമ്മിറ്റി, മഹല്ല് നിവാസികളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി വിപുലമായ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അഷ്റഫ് കോമു പരിപാടി ഉദ്ഘാടനം ചെയ്തു.

യുവതലമുറയെ ആത്മീയ ചിന്തയിലേക്കും ധാര്‍മ്മിക ജീവിതത്തിലേക്കും വഴിനടത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ഓര്‍മ്മിപ്പിച്ചു. ലഹരി ഉപയോഗവും കുത്തഴിഞ്ഞ ലൈംഗികതയും അതിര്‍വരമ്പുകളില്ലാത്ത ജീവിതരീതിയും സാമൂഹിക ജീവിതത്തിനും കുടുംബ വ്യവസ്ഥയ്ക്കും മാരകമായ ആഘാതമാണ് സൃഷ്ടിക്കുന്നത്. 'നിനക്ക് ഒറ്റ ജീവിതമേയുള്ളൂ, അത് പരമാവധി ആസ്വദിക്കുക' എന്ന ലക്ഷ്യത്തോടെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന 'യോലോ' കാമ്പയിന്‍ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണെന്നും സമൂഹം ജാഗ്രത പാലിക്കണമെന്നും റഫീഖ് അലി ഇരിവേറ്റി റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു.

പാണ്ടിക്കാടന്‍ കബീര്‍ അധ്യക്ഷത വഹിച്ചു. ഫാദില്‍ അഹമ്മദ് എരഞ്ഞിക്കല്‍ ഖിറാഅത്ത് നടത്തി. റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും ഉസ്മാന്‍കോയ എരഞ്ഞിക്കല്‍ നന്ദിയും പറഞ്ഞു. സലീം മധുവായി, എ.സി. മുജീബ് പാങ്ങ്, ഷാനി അത്തിക്കാവില്‍, പി.പി. സാബിര്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസ്‌ക്കര്‍ മൊക്കന്‍, എം. മുനീര്‍, സാബിര്‍ പുത്തലത്ത്, കെ.ടി.പി. ഷാജി, എം. അര്‍ഷദ്, ഫസല്‍ അത്തിക്കാവില്‍, അജ്മല്‍ കരിമ്പുലാക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026