ടെല്‍ അവീവ്- ഇസ്രായേലിലെ ഹൈഫയിലുള്ള എണ്ണ-വാതക ശുദ്ധീകരണ ശാലകള്‍ക്കും ഇന്ധന ടാങ്കുകള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അറിയിച്ചു. ഹൈഫയിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ വിക്ഷേപിച്ച മിസൈലുകളില്‍ ഒന്ന് തങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു മിസൈല്‍ ടെല്‍ അവീവിന് സമീപം കടലില്‍ പതിച്ചു. കൂടുതല്‍ മിസൈലുകള്‍ ഇറാന്റെ ഭാഗത്തുനിന്ന് വരുന്നുണ്ടെന്നും പ്രതിരോധ നടപടികള്‍ തുടരുകയാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
Related News