റിയാദ്/ ബുഡാപെസ്റ്റ്- ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുന്നത് ലോക വിപണിയില്‍ വന്‍ ദുരന്തമുണ്ടാക്കുമെന്ന് സൗദി അരാംകോ സിഇഒ അമീന്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ എണ്ണ-വാതക വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍, ഡീസല്‍, പെട്രോള്‍ എന്നിവയുടെ കയറ്റുമതി ഹംഗറി നിരോധിച്ചു. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് ഇന്ധനം പുറത്തിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Related News