l o a d i n g

ഗൾഫ്

മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കടുത്ത നിബന്ധനകളുമായി ഇറാന്‍; 'യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, പക്ഷേ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

ടെഹ്‌റാന്‍: അമേരിക്കയുമായും ഇസ്രായേലുമായും നിലനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏത് മധ്യസ്ഥ ചര്‍ച്ചകള്‍ക്കും കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്‍. വെറുമൊരു വെടിനിര്‍ത്തല്‍ മാത്രമല്ല, ഭാവിയില്‍ തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും ലഭിക്കണമെന്ന് ഇറാന്‍ ഗവണ്‍മെന്റ് വക്താവ് ഫാത്തിമ മൊഹാജിറാനി വ്യക്തമാക്കി.

മധ്യസ്ഥതയ്ക്കായി വെടിനിര്‍ത്തലിനൊപ്പം തന്നെ ആക്രമണങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും, ഇനി ഇത്തരം നീക്കങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു.

'ഇന്ന് നമ്മുടെ ജനങ്ങള്‍ ഗൗരവമായി ആവശ്യപ്പെടുന്നത് ഈ ഉറപ്പാണ്. അവര്‍ക്ക് ഈ സുരക്ഷാ ബോധം അത്യാവശ്യമാണ്,' എന്ന് തസ്നിം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ വക്താവ് പറഞ്ഞു. 'ഞങ്ങളല്ല ഈ യുദ്ധം തുടങ്ങിയത്, പക്ഷേ ഞങ്ങള്‍ ഇത് അവസാനിപ്പിക്കും,' എന്ന ഉറച്ച നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനിലെ സിവിലിയന്‍ മേഖലകളിലും സൈനിക കേന്ദ്രങ്ങളിലും യുഎസും ഇസ്രായേലും ശക്തമായ ആക്രമണം തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ പ്രസ്താവന.

സമാധാന ശ്രമങ്ങള്‍ക്കായി ചില രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'നിരുപാധിക കീഴടങ്ങല്‍' എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത് ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026