l o a d i n g

കായികം

ലോകകപ്പ് കിരീടം ക്ഷേത്രത്തില്‍ കൊണ്ടുപോയതിനെതിരെ കീര്‍ത്തി ആസാദ്; 'ഇത് ഒരു മതത്തിന്റെ മാത്രം വിജയമല്ല'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും, ഐസിസി ചെയര്‍മാന്‍ ജെയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്. കിരീടം ഒരു മതത്തിന്റെ മാത്രം വിജയചിഹ്നമല്ലെന്നും അത് 140 കോടി ഇന്ത്യക്കാരുടേതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

'എന്തുകൊണ്ട് പള്ളിയിലോ ഗുരുദ്വാരയിലോ ചര്‍ച്ചിലോ കൊണ്ടുപോയില്ല? ഈ ട്രോഫി എല്ലാ വിശ്വാസികളുടേതുമാണ്, അല്ലാതെ ഒരു മതത്തിന്റെ മാത്രം വിജയയാത്രയല്ല ഇത്,' ആസാദ് എക്‌സില്‍ (X) കുറിച്ചു. ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അന്ന് കിരീടം കൊണ്ടുവന്നത് നമ്മുടെ മാതൃഭൂമിയായ ഭാരതത്തിലേക്കാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ടീമിലെ അഹിന്ദുക്കളായ താരങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ആസാദിന്റെ അടുത്ത വിമര്‍ശനം. 'മുഹമ്മദ് സിറാജ് കിരീടം പള്ളിയില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചിട്ടില്ല. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍ അത് ചര്‍ച്ചിലേക്ക് കൊണ്ടുപോയിട്ടില്ല. ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, അല്ലാതെ സൂര്യകുമാര്‍ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല,' അദ്ദേഹം കുറിച്ചു.

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് ഈ സംഭവത്തോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ബിജെപി രാഷ്ട്രീയം വര്‍ഗീയവല്‍ക്കരിക്കുകയാണെന്ന് ടിഎംസി ആരോപിക്കുമ്പോള്‍, മമത ബാനര്‍ജി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ മറുപടി.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രപരമായ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026