l o a d i n g

കായികം

ലോകകപ്പില്‍ നിന്നുള്ള ഇറാന്റെ പിന്‍മാറ്റം ഫിഫയെയും ഫുട്‌ബോള്‍ പ്രേമികളെയും ഞെട്ടിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2026

ടെഹ്‌റാന്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന് തിരിച്ചടിയായി ഇറാന്റെ അപ്രതീക്ഷിത പിന്മാറ്റം. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ തങ്ങളുടെ ടീം പങ്കെടുക്കില്ലെന്ന് ഇറാന്‍ കായിക മന്ത്രി അഹമ്മദ് ഡോയാന്‍മാലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ ഉന്നത നേതാവിനെ വധിച്ച രാജ്യത്ത് പോയി കളിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് നേരത്തെ തന്നെ സംശയങ്ങള്‍ നിലനിന്നിരുന്നു. ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ബഹിഷ്‌കരണത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നില്ല. ഇറാന്റെ ഈ കടുത്ത തീരുമാനം ഫിഫയെയും ഫുട്‌ബോള്‍ പ്രേമികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ തങ്ങളുടെ കായിക താരങ്ങള്‍ക്കും പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കായിക മന്ത്രി ചൂണ്ടിക്കാട്ടി. ഇറാന്റെ ഉന്നത നേതാവിനെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്‍ ആ രാജ്യത്ത് നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് ഇറാന്‍ കരുതുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ നിരവധി ഇറാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അഹമ്മദ് ഡോയാന്‍മാലി ആരോപിച്ചു.'ഞങ്ങളുടെ കുട്ടികള്‍ അവിടെ സുരക്ഷിതരല്ല. കളിക്കാനുള്ള സാഹചര്യം നിലവിലില്ല,' എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ പിന്മാറ്റ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, ഇറാനിയന്‍ ടീമിനെ ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. എന്നാല്‍, തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചല്‍സ്, സിയാറ്റില്‍ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളിലായതിനാല്‍ സുരക്ഷാ-നയതന്ത്ര കാരണങ്ങളാല്‍ തീരുമാനം മാറ്റാനാവില്ലെന്ന നിലപാടിലാണ് ഇറാന്‍.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026