ജിദ്ദ: ഇരുപത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.പി. സൈതലവി മക്കരപ്പറമ്പിന് ഒ.ഐ.സി.സി മങ്കട നിയോജകമണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ഡോള്‍ഫിന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമത്തില്‍ വെച്ചാണ് സ്‌നേഹോപഹാരം കൈമാറിയത്.
ഒ.ഐ.സി.സി സ്ഥാപക നേതാവ് ചെമ്പന്‍ അബ്ബാസ്, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി. അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് സൈതലവിക്ക് ഉപഹാരം നല്‍കി. ശിഷ്ടകാലം ആരോഗ്യത്തോടെ കുടുംബത്തോടൊപ്പം കഴിയാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ച ചെമ്പന്‍ അബ്ബാസ് ആശംസിച്ചു.
അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു. യു.എം. ഹുസ്സൈന്‍ മലപ്പുറം, ഇസ്മായില്‍ കൂരിപ്പൊയില്‍, ഫൈസല്‍ മക്കരപ്പറമ്പ്, സമീര്‍ പാണ്ടിക്കാട്, സി.പി. മുജീബ് കാളികാവ്, ഉസ്മാന്‍ കുണ്ടുകാവില്‍, കമാല്‍ കളപ്പാടന്‍, അനസ് തുവൂര്‍, റഷീദ് ഷംസാന്‍, അലി ബാപ്പു, ഉസ്മാന്‍ മേലാറ്റൂര്‍, ഷംസു മേലാറ്റൂര്‍, റിയാസ് ചോക്കാട്, ഷബീര്‍ കല്ലായി, അനസ് നിലമ്പൂര്‍, അനീസ് തട്ടിയെക്കല്‍, ജലീല്‍ എന്നിവര്‍ സംബന്ധിച്ചു. ഇ.പി. മുഹമ്മദാലി സ്വാഗതവും ഷൗക്കത്ത് പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
Related News