ജിസാന്‍: അറാട്ട് കോ അറേബ്യ കമ്പനി മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബെയിഷ് അബുഅംറിയയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇഫ്താര്‍ സംഗമത്തില്‍ ബെയിഷിലെ പ്രവാസി സംഘടനാ നേതാക്കളും മലയാളി സമൂഹവും ഒത്തുചേര്‍ന്നു.
ബൈഷിലെ സാമൂഹികപ്രവര്‍ത്തകരായ ഹനീഫ മൂന്നിയൂര്‍, ബാപ്പുട്ടി നാലകത്ത്, കമറുദ്ധീന്‍ വേങ്ങര എന്നിവര്‍ അതിഥികളായിരുന്നു.യാസിര്‍ മുഖ്താര്‍, നിസാമുദ്ദീന്‍ കാഞ്ഞിരങ്ങാടന്‍, അര്‍ജുന്‍, നിഷാജ്, സാദിഖ്, സൗദ് മുഹമ്മദ്, അയ്യൂബ്, റഷീദ്, അബ്ദുള്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related News