l o a d i n g

ഗൾഫ്

ജനസാന്ദ്രമായി മിഅ നോമ്പൊര്‍പ്പിക്കല്‍-2026

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2026

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) റിയാദില്‍ സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമം 'നോമ്പൊര്‍പ്പിക്കല്‍-2026' ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സല്‍ക്കാരപ്രിയരായ മലപ്പുറത്തുകാരുടെ സ്‌നേഹവും സഹകരണവും മതസൗഹാര്‍ദ്ദവും ജാതി-മത ഭേദമന്യേ ആസ്വദിക്കാന്‍, തണുപ്പിനെയും അപ്രതീക്ഷിതമായി പെയ്ത മഴയെയും വകവെക്കാതെ റിയാദിലെ ജനസമൂഹം എക്‌സിറ്റ്-26 ലെ ഫ്‌ലെമിംഗോ മാളിലേക്ക് ഒഴുകിയെത്തിയത് മനസ്സുനിറയ്ക്കുന്ന കാഴ്ചയായിരുന്നു.

ആയിരത്തിമുന്നൂറോളം ആളുകള്‍ക്കുള്ള ഭക്ഷണം സംഘാടകര്‍ തന്നെ നേരിട്ട് പാചകം ചെയ്ത് വിളമ്പിയപ്പോള്‍ അതിന് രുചിയും മാറ്റും കൂടി. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളായ വൈദ്യര്‍ സ്മാരകം, കോട്ടക്കുന്ന്, തുഞ്ചന്‍ പറമ്പ്, നിളാ തീരം, പൂന്താനം, മമ്പുറം, തേക്ക് മ്യൂസിയം, തിരൂര്‍ മാര്‍ക്കറ്റ് എന്നിവയെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഫുഡ് കൗണ്ടറുകള്‍ ജനങ്ങള്‍ക്ക് അറിവും കൗതുകവും പകരുന്നതായിരുന്നു.

അബ്ദുല്‍ വഹീദ് സഖാഫിയുടെ നേതൃത്വത്തില്‍ മഗ്രിബ് നമസ്‌കാരം നിര്‍വഹിച്ച ശേഷം സാംസ്‌കാരിക ചടങ്ങുകള്‍ ആരംഭിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ശിഹാബുദ്ദീന്‍ എ.പി. ആമുഖ പ്രസംഗം നടത്തി. സഫീറലി തലാപ്പില്‍ സ്വാഗതവും ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷ പ്രസംഗവും നിര്‍വഹിച്ചു. മിഅ രക്ഷാധികാരി സിദ്ധീഖ് കല്ലുപറമ്പന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാന്‍ റമദാന്‍ സന്ദേശം നല്‍കി.

തുടര്‍ന്ന് എന്‍.ആര്‍.കെ (NRK) കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി, മുസ്താഖ് മുഹമ്മദലി (അല്‍റയാന്‍), ഹാരിസ് (സേഫ്റ്റി മോര്‍), ജാസി (റോസൈസ്), സലീം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ദീഖ് തുവ്വൂര്‍, റിജോഷ് കടലുണ്ടി, ഷൈജു പച്ച (റിയാദ് ടാക്കീസ്), സലീം വാലില്ലാപ്പുഴ, അസ്ലം പാലത്ത് (കോഴിക്കോട് പ്രവാസി കൂട്ടായ്മ), വര്‍ഗീസ് (വയനാട് പ്രവാസി കൂട്ടായ്മ), ഷിറാസ് അബ്ദുല്‍ അസീസ്, ബാബു പട്ടാമ്പി (സ്‌നേഹതീരം), സാനു മച്ചാന്‍ മാവേലിക്കര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ കരീം ഒളവട്ടൂര്‍ നന്ദി രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റുമാരായ രഞ്ജു, ഉമറലി അക്ബര്‍, ജോയിന്റ് സെക്രട്ടറിമാരായ ഷമീര്‍ കല്ലിങ്ങല്‍, വിനീഷ് ഒതായി, ജോയിന്റ് കണ്‍വീനര്‍മാരായ ജംഷാദ് തുവ്വൂര്‍, ബിന്യമിന്‍ ബില്‍റു, വനിതാ വിഭാഗം ഭാരവാഹികളായ ലീന ജനീഷ്, ഷെബി മന്‍സൂര്‍, റജില മനാഫ്, സലീന എന്നിവരും വളണ്ടിയര്‍ ക്യാപ്റ്റന്‍ ഉമ്മര്‍ അമാനത്തിന്റെ നേതൃത്വത്തില്‍ ഇക്ബാല്‍ നിലമ്പൂര്‍, സുരേഷ്, അജയ്, രാഹുല്‍, അജയ് കൃഷ്ണ, ഹബീബ് റഹ്‌മാന്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫുഡ് ഇന്‍ചാര്‍ജ് സുനില്‍ ബാബു എടവണ്ണ, മീഡിയ കണ്‍വീനര്‍ നിസാം പൂളക്കല്‍ പറപ്പൂര്‍, അംഗങ്ങളായ അന്‍വര്‍ സാദത്ത് വെട്ടം, സകരിയ, ശിഹാബ് മാറാകര, അബ്ദുറഹ്‌മാന്‍ കണ്ണിയന്‍, നാസര്‍ വലിയകത്ത്, മുക്താര്‍ പൊന്നാനി, ആഷിഫ് തങ്ങള്‍, നാസര്‍ വണ്ടൂര്‍, സാലിഹ് മഞ്ചേരി, സൈഫുള്ള വണ്ടൂര്‍, അലി അഹ്‌മദ് ആസാദ്, പ്രഭാകരന്‍ ഒളവട്ടൂര്‍, റഫീഖ് ടി.സി, ഉണ്ണി, റഫീഖ് പെരിന്തല്‍മണ്ണ, വീരാന്‍ കുട്ടി കൊണ്ടോട്ടി, മന്‍സൂര്‍, ഫൈസല്‍ ടി.എം.എസ് എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026