l o a d i n g

കായികം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ബഹ്റൈന്‍, സൗദി ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2026

ലണ്ടന്‍/മനാമ: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ നടക്കാനിരുന്ന ബഹ്റൈന്‍, സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ റദ്ദാക്കി. ഫോര്‍മുല വണ്‍ അധികൃതരും അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഫെഡറേഷനും (FIA) സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

ഏപ്രിലിലെ മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ പരിഗണിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ പകരം മത്സരങ്ങള്‍ വേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. ഇതോടെ ഫോര്‍മുല വണ്ണിന് പുറമെ ഫോര്‍മുല 2, ഫോര്‍മുല 3, എഫ്. വണ്‍ അക്കാദമി (F1 ACADEMY) റൗണ്ടുകളും നിശ്ചയിച്ച പ്രകാരം നടക്കില്ല.

വിദ്യാര്‍ത്ഥികളുടെയും പ്രവാസികളുടെയും സുരക്ഷ പോലെ തന്നെ കായിക താരങ്ങളുടെയും ആരാധകരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് എഫ്. വണ്‍ സി.ഇ.ഒ സ്റ്റെഫാനോ ഡൊമെനിക്കാലി പറഞ്ഞു. 'പ്രയാസകരമായ തീരുമാനമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതാണ് ഉചിതം,' അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ എത്രയും വേഗം സമാധാനം തിരിച്ചുവരട്ടെ എന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സുലായം ആശംസിച്ചു.

മത്സരങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനത്തെ സൗദി അറേബ്യയും ബഹ്റൈനും പൂര്‍ണ്ണമായി പിന്തുണച്ചു. ആരാധകരെ വീണ്ടും സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഈസ അല്‍ ഖലീഫ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ കണക്കിലെടുത്തുള്ള ഈ തീരുമാനത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന് സൗദി മോട്ടോര്‍സ്‌പോര്‍ട്ട് കമ്പനി ചെയര്‍മാന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഫൈസല്‍ രാജകുമാരനും വ്യക്തമാക്കി.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026