തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണ്ഡലങ്ങളില്‍ റോഡ് ഷോ ആരംഭിച്ച് സിപിഎം സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞൈടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിറകെ റോഡ് ഷോകള്‍ നടന്നു.
നേമത്ത് വി. ശിവന്‍കുട്ടിയും വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തും, ബേപ്പൂരില്‍ മുഹമ്മദ് റിയാസും മാനന്തവാടിയില്‍ ഒ.ആര്‍. കേളുവും ഉള്‍പ്പെടെയുള്ള മിക്ക സ്ഥാനാര്‍ഥികളും റോഡ് ഷോ നടത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സി.പി.ഐയാണ് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി പാര്‍ട്ടിയുടെ 25 സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടിക പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ സിപിഎമ്മും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. സ്വതന്ത്രരടക്കം നിലവില്‍ 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ സിപിഎം സ്ഥാനാര്‍ഥികള്‍ പ്രചാരണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണ്ഡലങ്ങളില്‍ റോഡ് ഷോകള്‍ ആരംഭിച്ചത്.
Related News