ജിസാന്‍: ഹൈപ്പര്‍ അമാസി കമ്പനിയുടെ ആഭിമുഖ്യത്തില്‍ ബെയിഷ് എക്കണോമിക് സിറ്റി റോഡിലുള്ള കമ്പനി കോമ്പൗണ്ടില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കമ്പനി ജീവനക്കാരും പ്രവാസി കുടുംബങ്ങളുമടക്കം നിരവധി മലയാളികള്‍ സമൂഹ നോമ്പുതുറയില്‍ ഒത്തുചേര്‍ന്നു.
ഹനീഫ മൂന്നിയൂര്‍, ബാവ ചോനാരി, ശിഹാബ് എന്നിവരടക്കം ബെയിഷിലെ സാമൂഹിക പ്രവര്‍ത്തരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ഗഫൂര്‍ മണക്കടവന്‍, എ.എം.റിയാസ്, എ.എം.ഇജാസ്, അസീസ്, സൈനുദ്ധീന്‍, ബാബു, ജയന്‍, സംഗീത്, കോയ, മിസ്ഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related News