റിയാദ്: താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കോഴിക്കോട് മേലാടി പള്ളിക്കര സ്വദേശി ഹാരിസ് വലിയമഠത്തിലിന്റെ (52) മൃതദേഹം നാളെ (18/03/2026, ബുധന്‍) നാട്ടിലെത്തിക്കും. റിയാദില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.
ശുമൈസി മോര്‍ച്ചറിയില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാര്‍ഗോ ബോക്‌സുകളുടെ അപര്യാപ്തത മൂലം എംബാമിങ്ങിനായി വെള്ളിയാഴ്ചത്തെ സ്ലോട്ടാണ് നേരത്തെ ലഭിച്ചിരുന്നത്. എന്നാല്‍ റിയാദ് കെ.എം.സി.സി. വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി മോര്‍ച്ചറി അധികൃതരുമായി നടത്തിയ ഇടപെടലുകളെത്തുടര്‍ന്ന് എംബാമിങ് നടപടികള്‍ നാളെത്തേക്ക് മാറ്റിക്കിട്ടുകയായിരുന്നു.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റഫീഖ് മഞ്ചേരിയോടൊപ്പം ഷംസീര്‍ നാദാപുരം, സലീം സിയാംകണ്ടം, കമ്പനി പ്രതിനിധി ബാസില്‍ എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.
Related News