l o a d i n g

ഗൾഫ്

സ്നേഹത്തിന്റെ സുഗന്ധം നിറച്ച് മലബാര്‍ അടുക്കള ഇഫ്താര്‍; പ്രവാസി ഹൃദയങ്ങളെ ഒരുമിപ്പിച്ച് ആത്മീയ സന്ധ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

ജിദ്ദ: റമദാന്റെ പവിത്രതയില്‍ സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി മലബാര്‍ അടുക്കള ജിദ്ദ ചാപ്റ്ററിന്റെ വാര്‍ഷിക ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജിദ്ദയിലെ പ്രവാസി സമൂഹത്തെ ഒരുമിപ്പിച്ച് ആത്മീയ ചിന്തകള്‍ക്കും മനുഷ്യസ്നേഹത്തിനും വഴിയൊരുക്കിയ സംഗമം പങ്കെടുത്തവര്‍ക്ക് ഹൃദ്യമായ അനുഭവമായി മാറി.

ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി റമദാന്‍ സന്ദേശം നല്‍കി. റമദാനിലെ വിശുദ്ധ ദിനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ദാനധര്‍മ്മങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ആത്മീയ ശുദ്ധി കൈവരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മലബാര്‍ അടുക്കള ജിദ്ദ ചാപ്റ്റര്‍ കോഡിനേറ്ററും മോഡറേറ്ററുമായ കുബ്ര ലത്തീഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിനിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കും സാഹോദര്യത്തിനും നേതൃത്വം നല്‍കുന്ന കുബ്ര ലത്തീഫിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

തൊഴിലാളി ക്യാമ്പുകളിലെ പ്രവാസികള്‍ക്ക് ഭക്ഷണക്കിറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുന്ന മലബാര്‍ അടുക്കളയുടെ സേവന പാരമ്പര്യം ഇത്തവണയും തുടര്‍ന്നു. ചടങ്ങില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ മലബാര്‍ അടുക്കള അംഗം ഷെമീമയുടെ മകന്‍ ആദിലിനെ മെമന്റോ നല്‍കി ആദരിച്ചു.

മുസ്തഫ വി.പി, അസ്ഹാബ് വര്‍ക്കല, മുസാഫിര്‍, ജലീല്‍ കണ്ണമംഗലം, ഹസ്സന്‍ കൊണ്ടോട്ടി, ഖാജ, സി.എം. അഹമ്മദ്, ഡോ. മുസ്‌കാത്, സലീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷബ്ന, ഷംസീറ, സാഹിറ സവാദ്, ആശിക റംനാസ്, ഹസീന അഫ്‌സല്‍, സബ്രീന, മുംതാസ്, സുറുമി, സുനീറ, ഫായിസ, ലത്തീഫ് മൊഗ്രാല്‍, സവാദ്, മജീദ്, റംനാസ്, ജബ്ബാര്‍, ഗഫൂര്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Photo

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026