l o a d i n g

കായികം

സ്‌കാന്‍ഡിനേവിയന്‍ അത്ഭുതം

മുനീര്‍ വാളക്കുട

Thumbnail

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ടീമുകളൊക്കെ കാലിടറി വീഴുന്ന കാഴ്ചകളാണ് കഴിഞ്ഞ വാരങ്ങളില്‍ കണ്ടത്. ഇറ്റാലിയന്‍ കരുത്തരായ ജുവന്റസും ഇന്റര്‍ മിലാനുമൊക്കെ പ്ലേഓഫില്‍ പുറത്തായപ്പോള്‍, റൗണ്ട് ഓഫ് 16-ന്റെ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ലിവര്‍പൂളും ടോട്ടനവുമൊക്ക പരാജയപ്പെട്ട് നില്‍ക്കുകയാണ്. എന്നാല്‍ യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ അത്ര വലിയ മേല്‍വിലാസമില്ലാത്ത നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംറ്റ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറുകയാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാലന്റിനപ്പുറത്തേക്ക് നോര്‍വെക്ക് കാല്‍പന്തുകളിയില്‍ അത്രവലിയ മേല്‍വിലാസമില്ല. നോര്‍വെയുടെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗായ എലൈറ്റ്‌സെറിയനും വലിയ പ്രചാരമൊന്നുമില്ല. കാഴ്ചക്കാരും വളരെ കുറവാണ്. ക്രോസ് -കണ്‍ട്രി സ്‌കീമിങ്ങും സ്‌കീ ജംബിങ്ങുമൊക്കെയാണ് നോര്‍വെക്കാരുടെ ഇഷ്ടപ്പെട്ട കായിക വിനോദങ്ങള്‍. എന്നാല്‍ ഇത്തവണ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബോഡോ ഗ്ലിംറ്റ് എന്ന നോര്‍വീജിയന്‍ ക്ലബ്ബ് നടത്തുന്ന അതിശയിപ്പിക്കുന്ന പ്രകടനത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് ഫുട്‌ബോള്‍ലോകം. അങ്ങനെയൊരു ക്ലബ്ബിനെ കുറിച്ചോ അതിന്റെ ചരിത്രത്തെ കുറിച്ചോ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ 2025-26 ചാമ്പ്യന്‍സ് ലീഗിലെ അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ടാണ് ബോഡോ ഗ്ലിംറ്റ് ആരാധകരുടെ ഇഷ്ട ടീമായി മാറിയത്. അതിനുമുമ്പ് 2021ല്‍ യുവേഫ കോണ്‍ഫറന്‍സ് ലീഗില്‍ സാക്ഷാല്‍ ജോസ് മൗറീഞ്ഞോ പരിശീലിപ്പിച്ച എ എസ് റോമക്കെതിരെ 6-1 ന്റെ ചരിത്ര വിജയവും അവര്‍ നേടിയിട്ടുണ്ട്.

1916 ല്‍ വടക്കന്‍ നോര്‍വെയിലെ ബോഡോ എന്ന പട്ടണത്തിലാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്. ഒരു നൂറ്റാണ്ടിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ടായിട്ടും 1977 ലാണ് ബോഡോ ഗ്ലിംറ്റ് നോര്‍വീജിയന്‍ ഫുട്‌ബോളിന്റെ ആഭ്യന്തര ലീഗായ എലൈറ്റ്‌സെറിയനില്‍ പന്ത് തട്ടി തുടങ്ങുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍, തരംതാഴ്ത്തല്‍, വല്ലപ്പോഴും സംഭവിക്കുന്ന ചെറിയ വിജയങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു ആ ക്ലബ്ബിന്റെ ചരിത്രം. എന്നാല്‍ 2018 ല്‍ കെറ്റില്‍ നട്‌സന്‍ എന്ന പരിശീലകന്‍ ബോഡോ ഗ്ലിംറ്റിന്റെ പരിശീലക സ്ഥാനത്തേക്ക് വന്നതോടെ ആ ക്ലബ്ബിന്റെ തലവര മാറിത്തുടങ്ങി. കെറ്റില്‍ നട്‌സന്റെ പദ്ധതികളും തന്ത്രങ്ങളും പുതുമയുള്ളതായിരുന്നു. അദ്ദേഹം ടീമിലെ വെറ്ററന്‍ താരങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചു. പകരം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി.

ഗോള്‍വല കാക്കാന്‍ റഷ്യന്‍ യുവനിരക്ക് കളിക്കുന്ന നികിത ഹൈക്കിന്‍, പ്രതിരോധത്തിലേക്ക് നോര്‍വെയുടെ യുവതാരം ഹൈതം അലിസാമി, മധ്യനിരയില്‍ നോര്‍വെയുടെ തന്നെ യുവ നക്ഷത്രങ്ങളായ മാഗ്‌നസ് റീസസ്, ബ്രണ്‍സ്റ്റാഡ് ഫെറ്റ്, മുന്നേറ്റ നിരയില്‍ ഡെന്മാര്‍ക്കിന്റെ കാസ്പര്‍ ഫോഗ്, നോര്‍വെയുടെ ഡിഡ്രിക്ക് ബ്ലോംബര്‍ഗ് തുടങ്ങിയ യുവതാരങ്ങളെ അദ്ദേഹം ടീമിലെത്തിച്ചു. ഒപ്പം ടീമംഗങ്ങള്‍ക്ക് മനക്കരുത്ത് വര്‍ദ്ധിപ്പിക്കാനും മെന്റല്‍ സപ്പോര്‍ട്ട് നല്‍കാനും ഒരു മുന്‍ സൈനികനെയും അദ്ദേഹം ടീമിനൊപ്പം ചേര്‍ത്തു. യുവതാരങ്ങള്‍ക്കൊപ്പം നട്‌സന്റെ പുത്തന്‍ തന്ത്രങ്ങളും ഫലം കണ്ടതോടെ ബോഡോ ഗ്ലിംറ്റ് മികച്ചൊരു ടീമായി മാറി. പിന്നീട് ചരിത്രത്തില്‍ ആദ്യമായി 2020 ല്‍ ഗ്ലിംറ്റ് എലൈറ്റ്‌സെറിയനില്‍ കിരീടമുയര്‍ത്തി. 2021ലും 23ലും ആ കിരീടവേട്ട തുടര്‍ന്നു. എലൈറ്റ്‌സെറിയനില്‍ കഴിഞ്ഞ തവണയും ഗ്ലിംറ്റ് തന്നെയായിരുന്നു ചാമ്പ്യന്മാര്‍. ഒപ്പം യുവേഫയുടെ പുതിയ ലീഗ് റാങ്കിംഗ് സിസ്റ്റം നിലവില്‍ വന്നതോടെ ആ ക്ലബ് ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗിനും യോഗ്യത നേടി. ചാമ്പ്യന്‍സ് ലീഗിലും അവര്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇതുവരെ നടത്തിയത്. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡുമൊക്കെ ഈ പുത്തന്‍ കാറ്റിനു മുമ്പില്‍ തകര്‍ന്നു പോയിട്ടുണ്ട്. പ്ലേഓഫില്‍ അവര്‍ക്ക് മുമ്പില്‍ വീണത് യൂറോപ്പിലെ മറ്റൊരു കരുത്തരായ ഇന്റര്‍ മിലാനാണ്. അത് ഫുട്‌ബോള്‍ ലോകത്തെ ശരിക്കും ഞെട്ടിച്ചു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍, ആദ്യപാദത്തില്‍ പോര്‍ച്ചുഗീസ് കരുത്തരായ സ്‌പോര്‍ട്ടിംഗിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബോഡോ ഗ്ലിംറ്റ് തകര്‍ത്തു വിട്ടത്. ഏതായാലും ചാമ്പ്യന്‍സ് ലീഗില്‍ ഇനിയും വലിയ അട്ടിമറികള്‍ ബോഡോ ഗ്ലിംറ്റ് നടത്തുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നത്.
-------------
മുനീര്‍ വാളക്കുട

Latest News

ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026
 അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
June 26, 2026

Related News