, *അൽകോബാർ*
കരുനാഗപ്പള്ളി വെളുത്തമണൽ കൈപള്ളിയിൽ *അബ്ദുൽ വഹാബ്* (59) അൽകോബാറിൽ റോഡപകടത്തിൽ മരണപ്പെട്ടു. റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു വാഹനം വന്നിടിക്കുകയായിരുന്നു.
25 വർഷമായി ദമ്മാം വ്യവസായ മേഖലയിലെ കമ്പനി ജീവനക്കാരനായിരുന്ന അദ്ദേഹം കുടുംബ സമേതം അൽകോബാറിലായിരുന്നു താമസം.
കൊല്ലം മയ്യത്തുംകര പരേതനായ ഹാജി സൈനുദ്ദീൻ സാറിന്റെ മകൾ ഉമ്മു ഹബീബയാണ് ഭാര്യ.
മക്കൾ:
ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളായ
അബീറ, അബ്റാർ, ആയിഷ. മരുമകൻ. അൻസാർ.
നടപടിക്രമങ്ങൾ പൂർത്തിയാവുന്ന മുറക്ക് മൃതദേഹം അൽകോബാറിലെ തുക്ബ ഖബർസ്ഥാനിൽ ഖബറടക്കും.
Related News