l o a d i n g

ഗൾഫ്

ഇസ്രായേലിന് നേരെ ഇറാന്റെ രണ്ടാംഘട്ട മിസൈല്‍ ആക്രമണം; ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു, ട്രംപും നെതന്യാഹുവും ചര്‍ച്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2026

ജറുസലേം/ടെഹ്റാന്‍: സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള സൂചനകള്‍ക്കിടെ ഇസ്രായേലിന് നേരെ വീണ്ടും മിസൈല്‍ വര്‍ഷവുമായി ഇറാന്‍. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് രണ്ടാംഘട്ട ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ സൈന്യം മിസൈല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ജറുസലേം നഗരത്തില്‍ ശക്തമായ സ്‌ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണം തിരിച്ചറിഞ്ഞതായും ഭീഷണി തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. അതിനിടെ, 'അധിനിവേശ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പുതിയ തരംഗ മിസൈലുകള്‍ വിക്ഷേപിച്ചു' എന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ടെലിഗ്രാമിലൂടെ പ്രഖ്യാപിച്ചു. ആകാശത്തുവെച്ച് മിസൈലുകള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് സ്‌ഫോടനശബ്ദം കേട്ടതെന്നാണ് പ്രാഥമിക വിവരം.

മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ഇറാനിലെ ഇസ്രായേല്‍-യുഎസ് സൈനിക നേട്ടങ്ങള്‍ ഒരു കരാറിലെത്താന്‍ സഹായിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നതായി നെതന്യാഹു പറഞ്ഞു. എന്നാല്‍ ഏത് സാഹചര്യത്തിലും രാജ്യത്തിന്റെ സുരക്ഷാ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇറാന്റെയും ഹിസ്ബുള്ളയുടെയും താവളങ്ങള്‍ തകര്‍ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ മിസൈല്‍, ആണവ പദ്ധതികളെ തകര്‍ക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി നെതന്യാഹു അവകാശപ്പെട്ടു. 'കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ രണ്ട് ആണവ ശാസ്ത്രജ്ഞരെ കൂടി ഞങ്ങള്‍ വധിച്ചു. ഇത് അവസാനമല്ല,' എന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഹിസ്ബുള്ളയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026