ജിദ്ദ: തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ. സമീറിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിനായി ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രവാസലോകത്തുനിന്നും നാട്ടിലുമുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ സജീവമായി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാന്‍ യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ട് നയിച്ച ഭരണകൂടത്തെ താഴെയിറക്കേണ്ടതിന്റെ അനിവാര്യത യോഗം ചര്‍ച്ച ചെയ്തു. മന്ത്രിമാര്‍ പോലും വര്‍ഗീയത പറയുന്ന സാഹചര്യമാണെന്നും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നിലവിലെ ഗവണ്‍മെന്റിന്റേതെന്നും പ്രസംഗകര്‍ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ തേജോവധം ചെയ്തവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, സംസ്‌കൃതി ചെയര്‍മാന്‍ സീതി കോളക്കാടന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
സുഹൈല്‍ പി.കെ, റഫീഖ് പന്താരങ്ങാടി, അബ്ദുസ്സമദ് പൊറ്റയില്‍, പി.എം. ബാവ, സുഹൈല്‍ എം.സി, ഷംസീര്‍ പരപ്പനങ്ങാടി, മുനീര്‍ പോക്കാട്ട്, ശരീഫ് തെന്നല, റഹീം വി.പി, അഷറഫ് ടി.ടി, ശിഹാബ് ചെറുമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. മുനീര്‍ തലാപ്പില്‍ സ്വാഗതവും മുജീബ് സി.വി നന്ദിയും പറഞ്ഞു.
Related News