l o a d i n g

ഗൾഫ്

ജിദ്ദയില്‍ പുതിയ രണ്ട് ബസ് റൂട്ടുകള്‍ കൂടി; ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിച്ച് ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2026

ജിദ്ദ: നഗരത്തിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പുതിയ രണ്ട് ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി റൂട്ട് 15, റൂട്ട് 16 എന്നിവയാണ് പുതുതായി സര്‍വീസ് തുടങ്ങിയത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകള്‍ നല്‍കുന്നതിനുമാണ് പുതിയ റൂട്ടുകള്‍ ലക്ഷ്യമിടുന്നത്.

റൂട്ട് 15: പ്രിന്‍സ് സുല്‍ത്താന്‍ റോഡ് വഴിയുള്ള സര്‍വീസാണ്. റൂട്ട് 16: ജിദ്ദ കോര്‍ണിഷിനെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് റോഡുമായി ബന്ധിപ്പിക്കുന്നതാണ്.എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബസുകള്‍ സര്‍വീസ് നടത്തുക. എന്നാല്‍ തിരക്ക് പരിഗണിച്ച് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 2 മണി വരെ സര്‍വീസ് ഉണ്ടാകും.

റൂട്ട് 16 റൂട്ടില്‍ 15 സ്റ്റോപ്പുകളുണ്ടാകും. ഓരോ 45 മിനിറ്റിലും ബസ് ലഭ്യമാകും. ദിവസം 30 ട്രിപ്പുകള്‍ വരെയാണ് ഈ റൂട്ടില്‍ വിഭാവനം ചെയ്തിരിക്കുന്നത്. റൂട്ട് 15: ഓരോ 35 മിനിറ്റിലും ബസ് സര്‍വീസ് ഉണ്ടാകും. പ്രതിദിനം 35 ട്രിപ്പുകള്‍ വരെ ഈ റൂട്ടില്‍ നടത്തും.

ജിദ്ദ നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് അനുസൃതമായി പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി സി.ഇ.ഒ യൂസഫ് അല്‍ സായിഗ് പറഞ്ഞു. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആധുനികവും സുരക്ഷിതവുമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും ബസ് സമയവിവരങ്ങള്‍ തത്സമയം അറിയുന്നതിനും 'Jeddah Buses' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026