ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയം ലക്ഷ്യമിട്ട് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജിയണ്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. ജിദ്ദയില്‍ നടന്ന യു.ഡി.എഫ് ജില്ലാ തിരഞ്ഞെടുപ്പ് നേതൃയോഗത്തിലാണ് സമിതിക്ക് രൂപം നല്‍കിയത്.
ഭാരവാഹികള്‍:
ചെയര്‍മാന്‍: അനില്‍ കുമാര്‍ പത്തനംതിട്ട, വൈസ് ചെയര്‍മാന്‍: ഷറഫുദീന്‍ ബാഫഖി (കെ.എം.സി.സി), ജനറല്‍ കണ്‍വീനര്‍: അയ്യൂബ് ഖാന്‍ പന്തളം, കണ്‍വീനര്‍മാര്‍: നൗഷാദ് ഇസ്മായില്‍ അടൂര്‍, വര്‍ഗീസ് ഡാനിയല്‍, ജോര്‍ജ് വര്‍ഗീസ് പന്തളം, സാബു ഇടിക്കുള, സൈമണ്‍ വര്‍ഗീസ്, ബിനു ദിവാകരന്‍.
നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഷറഫ് പത്തനംതിട്ടയെ കോര്‍ഡിനേറ്ററായും ബാബു കുട്ടിക്കുരിക്കാട്ടിലിനെ ജോയിന്റ് കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആറന്മുള: സുജു തേവരുപറമ്പില്‍, കോന്നി: അലി തേക്കുതോട്, റാന്നി: നവാസ് റാവുത്തര്‍, തിരുവല്ല: ഷിജോയ് പി. ജോസഫ്, അടൂര്‍: മനോജ് മാത്യു എന്നിവര്‍ക്കു ചുമതല നല്‍കി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസി സമൂഹത്തെ ഏകോപിപ്പിച്ചു കൊണ്ടുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
Related News