l o a d i n g

ഗൾഫ്

നാലാഴ്ച കൊണ്ട് 850 മിസൈലുകള്‍; അമേരിക്കയുടെ ആയുധശേഖരം വറ്റുന്നു? ആശങ്കയറിയിച്ച് പെന്റഗണ്‍

Thumbnail
Publisher By     BY - DESK
March 28, 2026


വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ അമേരിക്കയുടെ മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിന്റെ ആദ്യ നാലാഴ്ചയ്ക്കുള്ളില്‍ മാത്രം 850-ലധികം 'ടോമാഹോക്ക്' ക്രൂയിസ് മിസൈലുകള്‍ അമേരിക്ക പ്രയോഗിച്ചതായാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുംദിവസങ്ങളില്‍ യുദ്ധം തുടര്‍ന്നാല്‍ ആയുധങ്ങള്‍ തികയാതെ വരുമോ എന്ന ആശങ്കയിലാണ് പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥര്‍.

അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണങ്ങളുടെ നട്ടെല്ലാണ് ടോമാഹോക്ക് മിസൈലുകള്‍. 1,600 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇവയ്ക്ക് പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കാതെ തന്നെ ശത്രുവിന്റെ ശക്തികേന്ദ്രങ്ങളില്‍ കൃത്യമായി പതിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ജിപിഎസ്, സാറ്റലൈറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാം. ലക്ഷ്യസ്ഥാനത്തിന് മുകളില്‍ വട്ടമിട്ട് പറക്കാനും തത്സമയ ദൃശ്യങ്ങള്‍ കമാന്‍ഡര്‍മാര്‍ക്ക് നല്‍കാനും ഇവയ്ക്ക് കഴിയും.

മിസൈലുകള്‍ തീര്‍ന്നുപോകുന്ന 'വിന്‍ചെസ്റ്റര്‍' എന്ന അവസ്ഥയിലേക്ക് സൈന്യം നീങ്ങുകയാണെന്ന് ചില ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു വര്‍ഷം ഏകദേശം 600 മിസൈലുകള്‍ മാത്രമാണ് അമേരിക്കയ്ക്ക് നിര്‍മ്മിക്കാന്‍ ശേഷിയുള്ളത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പ്രയോഗിച്ചത് ഇതിലും വലിയ സംഖ്യയാണ്. അത്യാധുനികമായ ഒരു ടോമാഹോക്ക് മിസൈലിന് ഏകദേശം 3.6 ദശലക്ഷം ഡോളര്‍ (ഏകദേശം 30 കോടി രൂപ) ചിലവ് വരും. ഇത് നിര്‍മ്മിച്ചെടുക്കാന്‍ രണ്ട് വര്‍ഷം വരെ സമയമെടുക്കും. ഇറാന് പുറമെ പസഫിക് മേഖലയിലടക്കം ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമായ മിസൈലുകള്‍ ശേഖരത്തിലില്ല എന്നത് പ്രതിരോധ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു.

എന്നാല്‍ ആയുധശേഖരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഏത് ദൗത്യവും പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ടെന്നും പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ പ്രതികരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ആയുധങ്ങള്‍ കുറവാണെന്ന വാര്‍ത്തകള്‍ സൈന്യത്തെ ദുര്‍ബലമായി ചിത്രീകരിക്കാനാണെന്നും ഇവര്‍ ആരോപിച്ചു.

ആയുധ നിര്‍മ്മാണം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ പ്രതിരോധ കരാറുകാരുമായി ചര്‍ച്ച നടത്തിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കൂടാതെ, യുദ്ധ ചിലവുകള്‍ക്കായി കോണ്‍ഗ്രസില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ അധികമായി ആവശ്യപ്പെടാനും പെന്റഗണ്‍ നീക്കം നടത്തുന്നുണ്ട്.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026