l o a d i n g

ഗൾഫ്

മലപ്പുറത്തെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പാക്കും: ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 28, 2026

ജിദ്ദ: കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പാക്കാന്‍ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് - ജനറല്‍ സെക്രട്ടറിമാരുടെ സംയുക്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനമായത്.

ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ അജണ്ടകള്‍ വിശദീകരിച്ച് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ട്രഷറര്‍ ഇല്ല്യാസ് കല്ലിങ്ങല്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു.

ആസന്നമായ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ നിര്‍ണ്ണായക ഘടകമാണെന്ന് യോഗം വിലയിരുത്തി. പ്രവാസികള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാത്ത ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കി, പ്രവാസി സൗഹൃദമായ യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ഓരോ പ്രവാസിയും സജീവമായി രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ മണ്ഡലം - പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, കുടുംബ സംഗമങ്ങള്‍, വനിതാ സംഗമങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

ഭരണപരാജയം മറച്ചുവെക്കാന്‍ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെയും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെയും ജാഗ്രതയോടെ നേരിടണം. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെഎംസിസി സംഘടിപ്പിച്ച 'സംഘടനയെ സജ്ജമാക്കാം, തിരഞ്ഞെടുപ്പിനൊരുങ്ങാം' എന്ന കാമ്പയിനും 'ഇന്‍തിഖാബ് 2025' നല്‍കിയ ഊര്‍ജ്ജവും ഈ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തും.

എതിരാളികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പൊന്നാനി, താനൂര്‍, തവനൂര്‍ അടക്കമുള്ള മുഴുവന്‍ മണ്ഡലങ്ങളിലും വിജയക്കൊടി പാറിക്കുക എന്നതാണ് ലക്ഷ്യം. പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും അവരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക എന്ന മുസ്ലിം ലീഗ് മാതൃക പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

കെ.കെ. മുഹമ്മദ്, അഷ്‌റഫ് മുല്ലപ്പള്ളി, അബു കട്ടുപ്പാറ, അബൂട്ടി പള്ളത്ത്, സൈതലവി പുളിയക്കോട്, മുഹമ്മദ് പെരുമ്പിലായി, അലി പാങ്ങാട്ട്, സുല്‍ഫീക്കര്‍ ഒതായി, ടി.ടി. ഷാജഹാന്‍, ഹംദാന്‍ ബാബു, അബ്ദുല്‍ ഫത്താഹ്, സാദിഖ് ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിഹാബുദ്ദീന്‍ പുളിക്കല്‍ നന്ദി പറഞ്ഞു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026