l o a d i n g

കേരള

കേരളത്തില്‍ 79.63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി; അന്തിമ കണക്കുകള്‍ ഉടന്‍ - മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Thumbnail

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇവിഎമ്മും പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടെ കേരളത്തില്‍ 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി ക്രോഡീകരിക്കുന്നതോടെ മാത്രമേ അന്തിമ കണക്കുകളില്‍ വ്യക്തത വരികയുള്ളൂ.

ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്തവരുടെ എണ്ണം കമ്മീഷന്‍ വിശദമായി പുറത്തുവിട്ടു. ആകെ 2,12,43,942 പേരാണ് വോട്ട് ചെയ്തത്. ഇതില്‍ 1,13,03,410 സ്ത്രീകളും 99,40,379 പുരുഷന്മാരും 153 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. സ്ത്രീകള്‍ തന്നെയാണ് വോട്ടിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്നത്.

മുതിര്‍ന്ന പൗരന്മാരുടെ പോളിങ് 96.3 ശതമാനവും ഭിന്നശേഷിക്കാരുടേത് 96.7 ശതമാനവുമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തി (96.37%). ആകെ 3,68,193 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അവശ്യവിഭാഗത്തിലുള്ള 32,172 പേരുടെ വോട്ടുകളും ഉള്‍പ്പെടുന്നു.

നടപടിക്രമങ്ങളില്‍ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും പൂര്‍ണ്ണമായും സുതാര്യമായ രീതിയിലാണ് കണക്കുകള്‍ ശേഖരിച്ചതെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

Latest News

ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026
 അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
June 26, 2026
തുര്‍ക്കിക്ക് അഭിമാന മടക്കം;  അമേരിക്കയെ 3-2ന് തകര്‍ത്തു
തുര്‍ക്കിക്ക് അഭിമാന മടക്കം; അമേരിക്കയെ 3-2ന് തകര്‍ത്തു
June 26, 2026
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വെടിനിര്‍ത്തല്‍ ലംഘനമെന്ന് ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വെടിനിര്‍ത്തല്‍ ലംഘനമെന്ന് ട്രംപ്
June 26, 2026
 ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ പ്രവാസികള്‍ക്ക് സീറ്റ് സംവരണം വേണം -ഐ.സി.എഫ്
ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ പ്രവാസികള്‍ക്ക് സീറ്റ് സംവരണം വേണം -ഐ.സി.എഫ്
June 26, 2026
'മേത്തച്ചി'യും 'ജിഹാദി'യുമാക്കി ഒറ്റപ്പെടുത്തി തേജോവധം തുടരുന്നു; ശ്വേതാ മേനോന്‍, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരെ അന്‍സിബ ഹസ്സന്‍
'മേത്തച്ചി'യും 'ജിഹാദി'യുമാക്കി ഒറ്റപ്പെടുത്തി തേജോവധം തുടരുന്നു; ശ്വേതാ മേനോന്‍, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരെ അന്‍സിബ ഹസ്സന്‍
June 26, 2026
തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്, അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവച്ചു വീര്യം കുറഞ്ഞ മദ്യം: എക്സൈസ് കമ്മിഷണറും നികുതി വകുപ്പും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പുറത്ത്

യൂറോപ്പില്‍ ഉഷ്ണതരംഗം രൂക്ഷം; ആശുപത്രികള്‍ നിറയുന്നു, മരണ സംഖ്യ കൂടുന്നു
യൂറോപ്പില്‍ ഉഷ്ണതരംഗം രൂക്ഷം; ആശുപത്രികള്‍ നിറയുന്നു, മരണ സംഖ്യ കൂടുന്നു
June 26, 2026
എബോള ഭീഷണി; ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് 'എയര്‍ സുവിധ 2.0' നിര്‍ബന്ധമാക്കി
എബോള ഭീഷണി; ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് 'എയര്‍ സുവിധ 2.0' നിര്‍ബന്ധമാക്കി
June 26, 2026