l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഉപരോധം: സഹകരിക്കില്ലെന്ന് ബ്രിട്ടന്‍, സമാധാന നീക്കങ്ങളുമായി സൗദിയും പാകിസ്ഥാനും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 13, 2026

ലണ്ടന്‍/റിയാദ്: ഇറാന്‍ തീരങ്ങളില്‍ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തില്‍ സഹകരിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. എത്ര വലിയ സമ്മര്‍ദ്ദമുണ്ടായാലും ഇറാന്‍ യുദ്ധത്തിന്റെ ഭാഗമാകാനോ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തില്‍ പങ്കുചേരാനോ ബ്രിട്ടന്‍ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ സൗദി അറേബ്യയും പാകിസ്ഥാനും ശക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി പൂര്‍ണ്ണമായും തുറന്നുകൊടുക്കുക എന്നതിനാണ് ബ്രിട്ടന്‍ മുന്‍ഗണന നല്‍കുന്നതെന്ന് കീര്‍ സ്റ്റാര്‍മര്‍ ബിബിസി റേഡിയോയോട് പറഞ്ഞു. 'വ്യക്തമായ നിയമപരമായ അടിത്തറയോ കൃത്യമായ പദ്ധതിയോ ഇല്ലാതെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഉപരോധത്തോട് ഞങ്ങള്‍ യോജിക്കുന്നില്ല,' അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഫ്രാന്‍സുമായി ചേര്‍ന്ന് ബ്രിട്ടന്‍ വരുംദിവസങ്ങളില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചു.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതല്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കും തീരപ്രദേശങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന് 'ടോള്‍' നല്‍കി കടന്നുപോകുന്ന എല്ലാ കപ്പലുകളെയും അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ച് തടയുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. 'അമേരിക്കന്‍ സൈന്യത്തിന് നേരേയോ മറ്റ് കപ്പലുകള്‍ക്ക് നേരേയോ ഇറാന്‍ വെടിയുതിര്‍ത്താല്‍ അത് കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അമേരിക്കയുടെ നീക്കത്തിനെതിരെ നാറ്റോ സഖ്യകക്ഷികളായ സ്‌പെയിനും തുര്‍ക്കിയും രംഗത്തെത്തി. നാവിക ഉപരോധം യുദ്ധം വീണ്ടും ആളിക്കത്തിക്കാനേ സഹായിക്കൂ എന്ന് ചൈനയും മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന പാതയാണെന്നും അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള സമൂഹത്തിന്റെ ആവശ്യമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറുമായും ഫോണില്‍ ചര്‍ച്ച നടത്തി. ഇസ്ലാമാബാദില്‍ നടന്ന യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ പുരോഗതിയും മേഖലയിലെ സ്ഥിരതയും അവര്‍ വിലയിരുത്തി. നയതന്ത്രപരമായ നീക്കങ്ങളിലൂടെ മാത്രമേ സമാധാനം കൈവരിക്കാനാകൂ എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026