l o a d i n g

ഗൾഫ്

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -നാഷണല്‍ പ്രവാസി ലീഗ്

Thumbnail

കോഴിക്കോട്: ഗള്‍ഫിലെ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിമാന കമ്പനികള്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ നാട്ടിലെത്താന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് അടിയന്തര സഹായമൊരുക്കണമെന്ന് നാഷണല്‍ പ്രവാസി ലീഗ് (എന്‍.പി.എല്‍.) സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ആയിരക്കണക്കിന് പ്രവാസികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ നാട്ടിലേക്ക് വരാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇവര്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്സും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്നോട്ടുവരണമെന്ന് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

വെര്‍ച്വല്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. ബഷീര്‍ അഹമ്മദ് ബേപ്പൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മഞ്ചേരി, സലീം പാടത്ത്, എ.കെ. ഹംസ ഹാജി തൃശൂര്‍, ബാബുമോന്‍ ഫറോക്ക്, എന്‍.സി. അസീസ് കൊടുവള്ളി, ഷഫീഖ് കായംകുളം, ജാഫര്‍ മേടപ്പില്‍, സിദ്ദീഖ് പെരിന്തല്‍മണ്ണ, റാഫി രാമനാട്ടുകര എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ബി.കെ. സാലിം ബേക്കല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി നിഷാല്‍ തറയങ്ങല്‍ നന്ദിയും പറഞ്ഞു.

Latest News

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -നാഷണല്‍ പ്രവാസി ലീഗ്
പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -നാഷണല്‍ പ്രവാസി ലീഗ്
April 13, 2026
അല്‍ഖോബാര്‍ കെഎംസിസി നിര്‍മ്മിച്ച 'സ്‌നേഹഭവനം' പാണക്കാട് സാദിഖലി തങ്ങള്‍ കൈമാറി
അല്‍ഖോബാര്‍ കെഎംസിസി നിര്‍മ്മിച്ച 'സ്‌നേഹഭവനം' പാണക്കാട് സാദിഖലി തങ്ങള്‍ കൈമാറി
April 13, 2026
ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഉപരോധം: സഹകരിക്കില്ലെന്ന് ബ്രിട്ടന്‍, സമാധാന നീക്കങ്ങളുമായി സൗദിയും പാകിസ്ഥാനും
ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഉപരോധം: സഹകരിക്കില്ലെന്ന് ബ്രിട്ടന്‍, സമാധാന നീക്കങ്ങളുമായി സൗദിയും പാകിസ്ഥാനും
April 13, 2026
 ട്രംപിന് വഴങ്ങാതെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ; 'സുവിശേഷമാണ് വഴി, ഭയമില്ലെന്ന്' മറുപടി
ട്രംപിന് വഴങ്ങാതെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ; 'സുവിശേഷമാണ് വഴി, ഭയമില്ലെന്ന്' മറുപടി
April 13, 2026
ബുഡാപെസ്റ്റില്‍ ആര് കിരീടമുയര്‍ത്തും?
ബുഡാപെസ്റ്റില്‍ ആര് കിരീടമുയര്‍ത്തും?
April 13, 2026
കേരളത്തില്‍ 79.63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി; അന്തിമ കണക്കുകള്‍ ഉടന്‍ -  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കേരളത്തില്‍ 79.63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി; അന്തിമ കണക്കുകള്‍ ഉടന്‍ - മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
April 13, 2026
'ഭീഷണി വേണ്ടെന്ന്' ബിഷപ്പ്; 'അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമെന്ന്' ഷോണ്‍: പാലായില്‍ വാക്‌പോര് മുറുകുന്നു
'ഭീഷണി വേണ്ടെന്ന്' ബിഷപ്പ്; 'അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമെന്ന്' ഷോണ്‍: പാലായില്‍ വാക്‌പോര് മുറുകുന്നു
April 13, 2026
 മലയാളി സമാജം 'സാഹിതീയം' പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
മലയാളി സമാജം 'സാഹിതീയം' പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
April 13, 2026
ബംഗാളില്‍ പ്രചാരണം ശക്തമാകുന്നു; റാലികളില്‍ പങ്കെടുത്ത് അമിത് ഷാ
ബംഗാളില്‍ പ്രചാരണം ശക്തമാകുന്നു; റാലികളില്‍ പങ്കെടുത്ത് അമിത് ഷാ
April 13, 2026
തമിഴ്നാട്ടില്‍ ക്ഷേമപദ്ധതികള്‍ക്കായി 'സിറ്റിസണ്‍ പ്രിവിലേജ് കാര്‍ഡ്' വാഗ്ദാനം ചെയ്ത് വിജയ്
തമിഴ്നാട്ടില്‍ ക്ഷേമപദ്ധതികള്‍ക്കായി 'സിറ്റിസണ്‍ പ്രിവിലേജ് കാര്‍ഡ്' വാഗ്ദാനം ചെയ്ത് വിജയ്
April 13, 2026