l o a d i n g

ഇന്ത്യ

ബംഗാളില്‍ പ്രചാരണം ശക്തമാകുന്നു; റാലികളില്‍ പങ്കെടുത്ത് അമിത് ഷാ

Thumbnail

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയില്‍. ബംഗാളില്‍ പ്രമുഖ നേതാക്കള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയാണ്. ബിജെപിയുടെ വന്‍ പ്രചാരണ പരിപാടികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേതൃത്വം നല്‍കുകയാണ്. ബീര്‍ഭും, പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലകളിലായി മൂന്ന് കൂറ്റന്‍ റാലികളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുത്തു. ബംഗാളിന്റെ അന്തസ്സ് വീണ്ടെടുക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ബിജെപി എംപി മനോജ് തിവാരി അവകാശപ്പെട്ടു. മമത ബാനര്‍ജിയുടെ ഭരണത്തില്‍ ജനങ്ങള്‍ ദുരിതത്തിലാണെന്നും വികസനത്തിനായി ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും സിലിഗുരിയിലെ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്‌സില്‍ കുറിച്ചു. ഇതിനു മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസിനായി മുഖ്യമന്ത്രി മമത ബാനര്‍ജിയും ബീര്‍ഭൂമിലും ബര്‍ദ്ധമാനിലും റാലികള്‍ നടത്തിക്കൊണ്ട് കടുത്ത പോരാട്ടത്തിന് തുടക്കമിട്ടു.

Latest News

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -നാഷണല്‍ പ്രവാസി ലീഗ്

April 13, 2026
അല്‍ഖോബാര്‍ കെഎംസിസി നിര്‍മ്മിച്ച 'സ്‌നേഹഭവനം' പാണക്കാട് സാദിഖലി തങ്ങള്‍ കൈമാറി

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഉപരോധം: സഹകരിക്കില്ലെന്ന് ബ്രിട്ടന്‍, സമാധാന നീക്കങ്ങളുമായി സൗദിയും പാകിസ്ഥാനും

 ട്രംപിന് വഴങ്ങാതെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ; 'സുവിശേഷമാണ് വഴി, ഭയമില്ലെന്ന്' മറുപടി

ബുഡാപെസ്റ്റില്‍ ആര് കിരീടമുയര്‍ത്തും?
ബുഡാപെസ്റ്റില്‍ ആര് കിരീടമുയര്‍ത്തും?
April 13, 2026
കേരളത്തില്‍ 79.63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി; അന്തിമ കണക്കുകള്‍ ഉടന്‍ -  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'ഭീഷണി വേണ്ടെന്ന്' ബിഷപ്പ്; 'അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമെന്ന്' ഷോണ്‍: പാലായില്‍ വാക്‌പോര് മുറുകുന്നു

 മലയാളി സമാജം 'സാഹിതീയം' പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
മലയാളി സമാജം 'സാഹിതീയം' പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
April 13, 2026
ബംഗാളില്‍ പ്രചാരണം ശക്തമാകുന്നു; റാലികളില്‍ പങ്കെടുത്ത് അമിത് ഷാ
ബംഗാളില്‍ പ്രചാരണം ശക്തമാകുന്നു; റാലികളില്‍ പങ്കെടുത്ത് അമിത് ഷാ
April 13, 2026
തമിഴ്നാട്ടില്‍ ക്ഷേമപദ്ധതികള്‍ക്കായി 'സിറ്റിസണ്‍ പ്രിവിലേജ് കാര്‍ഡ്' വാഗ്ദാനം ചെയ്ത് വിജയ്