l o a d i n g

കായികം

മേരിയുടെ പുതിയ ബെര്‍ലിന്‍ ദൗത്യം

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 19, 2026

യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകളില്‍ സഹപരിശീലകരായും ടെക്‌നിക്കല്‍ സ്റ്റാഫുകളായും ധാരാളം വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജര്‍മ്മന്‍ ലീഗായ ബുണ്ടസ്ലിഗയില്‍, യൂണിയന്‍ ബെര്‍ലിന്‍ എന്ന ക്ലബ്ബ് മേരി ലൂയിസ് ഈറ്റ എന്ന വനിതയെ തങ്ങളുടെ സഹപരിശീലകയായി നിയമിച്ചത് ഫുട്‌ബോള്‍ ലോകത്ത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ബുണ്ടസ്ലിഗയുടെ ചരിത്രത്തില്‍ ഒരു പുരുഷ ടീമിന്റെ പരിശീലക നിരയിലെത്തുന്ന ആദ്യ വനിതയാണ് മേരി ലൂയിസ് ഈറ്റ.

താരമെന്ന നിലയില്‍ മികച്ചൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു മേരി. 2010-ല്‍ വനിതാ ചാമ്പ്യന്‍സ് ലീഗ് നേടിയ ടര്‍ബൈന്‍ പോട്‌സ്ഡാമിന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു അവര്‍. അതേ ടീമിനൊപ്പം മൂന്ന് തവണ വനിതാ ബുണ്ടസ്ലിഗ കിരീടങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജര്‍മ്മനിയുടെ വിവിധ പ്രായപരിധിയിലുള്ള വനിതാ ടീമുകളിലും മേരിയുടെ നിര്‍ണ്ണായക സാന്നിധ്യമുണ്ടായിരുന്നു.

യൂണിയന്‍ ബെര്‍ലിനില്‍ സ്റ്റെഫാന്‍ ബോംഗാര്‍ട്ടിന്റെ സഹായിയായാണ് മേരി തന്റെ സീനിയര്‍ പരിശീലക കരിയര്‍ ആരംഭിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രമെടുത്താല്‍, 2000-01ല്‍ ജര്‍മ്മന്‍ കപ്പില്‍ റണ്ണേഴ്സ് അപ്പായതും 2022-23ല്‍ ബുണ്ടസ്ലിഗയില്‍ നാലാം സ്ഥാനം നേടിയതുമാണ് പ്രധാന നേട്ടങ്ങള്‍. എന്നാല്‍ ഈ സീസണില്‍ ക്ലബ്ബിന്റെ പ്രകടനം അത്ര മികച്ചതല്ല. നിലവില്‍ പോയിന്റ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്താണ് ജര്‍മ്മന്‍ തലസ്ഥാന നഗരത്തെ പ്രതിനിധീകരിക്കുന്ന ഈ ക്ലബ്ബ്.

തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് പ്രധാന പരിശീലകനായിരുന്ന സ്റ്റെഫാന്‍ ബോംഗാര്‍ട്ടിനെ പുറത്താക്കിയ ഘട്ടത്തിലാണ് മേരി ലൂയിസ് ഈറ്റ ശ്രദ്ധാകേന്ദ്രമാകുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യം തുടരുന്ന ബുണ്ടസ്ലിഗയില്‍ മേരിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. സീസണ്‍ അവസാനിക്കാന്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കി ക്ലബ്ബിനെ സുരക്ഷിത സ്ഥാനത്തെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ആര്‍.ബി. ലൈപ്‌സിഗ്, എഫ്.സി. കോള്‍ന്‍, മെയിന്‍സ്, വുള്‍ഫ്‌സ്ബര്‍ഗ്, ഓഗ്‌സ്ബര്‍ഗ് എന്നീ ടീമുകള്‍ക്കെതിരെ മേരിയുടെ തന്ത്രങ്ങള്‍ ക്ലബ്ബിന് തുണയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ വെല്ലുവിളി അതിജീവിച്ച് യൂണിയന്‍ ബെര്‍ലിനെ ലീഗില്‍ നിലനിര്‍ത്താന്‍ ഡ്രെസ്ഡന്‍ സ്വദേശിയായ ഈ മുപ്പത്തിനാലുകാരിക്ക് സാധിച്ചാല്‍, അത് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ പുതിയൊരു അധ്യായമാകും.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026