l o a d i n g

കായികം

ഇറാനു പകരം ഇറ്റലി ലോകകപ്പിന്? യുഎസ് നിര്‍ദ്ദേശം തള്ളി ഇറ്റാലിയന്‍ കായിക ലോകം, കളി മൈതാനത്തെ യുവാക്കളുടെ സാന്നിധ്യം പോലും അമേരിക്ക ഭയക്കുന്നുവെന്ന് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 24, 2026

റോം: വരാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ ഇറാനെ ഒഴിവാക്കി പകരം ഇറ്റലിയെ ഉള്‍പ്പെടുത്തണമെന്ന ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം തള്ളി ഇറ്റാലിയന്‍ കായിക അധികൃതര്‍. യോഗ്യത എന്നത് മൈതാനത്തെ മികച്ച പ്രകടനത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നും രാഷ്ട്രീയ ചര്‍ച്ചകളിലൂടെയല്ലെന്നും ഇറ്റലി വ്യക്തമാക്കി.

അതേസമയം, യുഎസ് നീക്കത്തെ ഇറാനിയന്‍ എംബസി ശക്തമായി അപലപിച്ചു. ഫുട്‌ബോള്‍ ജനങ്ങളുടേതാണെന്നും അത് രാഷ്ട്രീയക്കാരുടെ കളിയല്ലെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു. മധ്യേഷ്യയില്‍ യുദ്ധം തുടരുന്നുണ്ടെങ്കിലും ഇറാന്‍ ലോകകപ്പില്‍ നിന്ന് പിന്മാറിയിട്ടില്ല. ജൂണില്‍ അമേരിക്കയിലെ ലോസ് ആഞ്ചലസ്, സിയാറ്റില്‍ എന്നിവിടങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഫിഫയും സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസ് ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് സ്‌പെഷ്യല്‍ എന്‍വോയ് ആയ പൗലോ സാംപോളിയാണ് ഇത്തരമൊരു നിര്‍ദ്ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കും മുന്നില്‍ വെച്ചത്. അവസാന നിമിഷം ഇറാന്‍ പിന്മാറേണ്ടി വന്നാല്‍ പകരമായി ഇറ്റലിയെ പരിഗണിക്കണമെന്നായിരുന്നു സാംപോളിയുടെ ആവശ്യം. ഇറ്റാലിയന്‍ വംശജരായ അമേരിക്കക്കാര്‍ക്കും ഇറ്റാലിയന്‍ ജനതയ്ക്കും വേണ്ടിയുള്ള തന്റെ ഒരു 'സ്വപ്നമാണിതെന്നാണ്' അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ ഇറ്റലിയിലെ ഭരണാധികാരികളും കായിക സംഘടനകളും ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു. സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ ആന്‍ഡ്രിയ അബോഡി 'ഇതൊരിക്കലും സാധ്യമായ കാര്യമല്ല. മാത്രമല്ല ഇതൊരു നല്ല ആശയവുമല്ല.' എന്നാണ് പറഞ്ഞത്.

ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ലൂസിയാനോ ബ്യൂണ്‍ഫിഗ്ലിയോ: 'ഇതൊരു അപമാനമായിട്ടാണ് എനിക്ക് തോന്നുന്നത്. ലോകകപ്പില്‍ കളിക്കാന്‍ അതിനുള്ള അര്‍ഹത മൈതാനത്ത് തെളിയിക്കണം.' ഫിനാന്‍സ് മിനിസ്റ്റര്‍ ജിയാന്‍കാര്‍ലോ ജോര്‍ഗെറ്റി ഈ നിര്‍ദ്ദേശം ലജ്ജാകരമാണെന്നാണ് വിശേഷിപ്പിച്ചത്.

തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാന്‍ ഇറ്റലിക്ക് കഴിഞ്ഞിരുന്നില്ല. ഈ പരാജയത്തിന് പിന്നാലെ ഇറ്റാലിയന്‍ കോച്ചും സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റും രാജിവെച്ചിരുന്നു.

വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, താന്‍ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടില്ലെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഇതൊരു കൗതുകകരമായ ചോദ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത് കായിക താരങ്ങള്‍ അമേരിക്കയിലേക്ക് വരുന്നതിന് തടസ്സമില്ല എന്നാണ്. എന്നാല്‍ ടീമിനൊപ്പം വരുന്ന മറ്റു പ്രതിനിധികളെ (മാധ്യമപ്രവര്‍ത്തകര്‍, ട്രെയിനര്‍മാര്‍ എന്ന വ്യാജേന വരുന്നവര്‍) തടയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കി.

'മൈതാനത്താണ് ഇറ്റലി തങ്ങളുടെ കായിക മികവ് തെളിയിച്ചത്, അല്ലാതെ ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയല്ല. കളി മൈതാനത്ത് 11 ഇറാനിയന്‍ യുവാക്കളുടെ സാന്നിധ്യത്തെപ്പോലും അമേരിക്ക ഭയപ്പെടുന്നു എന്നത് അവരുടെ സദാചാര പരാജയത്തെയാണ് കാണിക്കുന്നത്,' എന്ന് ഇറാനിയന്‍ എംബസി പ്രതികരിച്ചു.

ഏഷ്യന്‍ മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടിയ എട്ട് ടീമുകളില്‍ ഒന്നാണ് ഇറാന്‍. നിയമമനുസരിച്ച് ഇറാന്‍ പിന്മാറിയാല്‍ പകരം അവസരം ലഭിക്കേണ്ടത് ഏഷ്യയില്‍ നിന്ന് യോഗ്യത നേടാത്ത ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗിലുള്ള യു.എ.ഇ-യ്ക്കാണ്.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026