l o a d i n g

കേരള

എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാരം ബാബു വെളപ്പായയ്ക്ക് സമ്മാനിച്ചു

Thumbnail

കൊച്ചി: എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാരം ജീവന്‍ ടി.വി. ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായയ്ക്ക് റവന്യൂ മന്ത്രി കെ. രാജന്‍ സമ്മാനിച്ചു. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടവരാണെന്ന് മന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ ശരികേടുകള്‍ക്കെതിരെ ആഞ്ഞടിക്കുക തന്നെ വേണം. ഒപ്പം സമൂഹത്തില്‍ കേള്‍ക്കാന്‍ പറ്റാത്തവരുടെ ചെവിയാകാനും പറയാന്‍ പറ്റാത്തവരുടെ നാവാകാനും കാണാന്‍ പറ്റാത്തവരുടെ കണ്ണാകാനും കഴിയണം. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന നിലയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ എല്ലാ അര്‍ത്ഥത്തിലും ശരിയായ വാര്‍ത്തകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ യഥാര്‍ത്ഥ പത്രധര്‍മ്മത്തിന്റെ നിര്‍വ്വചനം എന്താണെന്ന് മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. സി.ഐ.സി.സി ജയചന്ദ്രന്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍, ട്രഷറര്‍ അഷ്റഫ് തൈവളപ്പ്, ബാബു വെളപ്പായ എന്നിവര്‍ സംസാരിച്ചു.

ചിത്രം: എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാരം ജീവന്‍ ടി.വി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായയ്ക്ക് റവന്യൂ മന്ത്രി കെ. രാജന്‍ സമ്മാനിക്കുന്നു.

Latest News

 ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തി സ്ഥാനപതി ഡോ. സുഹേല്‍ ഖാന്‍ മക്കയില്‍, തീര്‍ഥാടകര്‍ക്ക് ഹറമൈന്‍ ട്രെയിന്‍
ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തി സ്ഥാനപതി ഡോ. സുഹേല്‍ ഖാന്‍ മക്കയില്‍, തീര്‍ഥാടകര്‍ക്ക് ഹറമൈന്‍ ട്രെയിന്‍
April 26, 2026
എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാരം ബാബു വെളപ്പായയ്ക്ക് സമ്മാനിച്ചു
എന്‍.വി. പൈലി സ്മാരക മാധ്യമ പുരസ്‌കാരം ബാബു വെളപ്പായയ്ക്ക് സമ്മാനിച്ചു
April 26, 2026
ആദര്‍ശത്തിന്റെ കനല്‍ കെടാത്ത പ്രവാസമനസ്സ്: ഇംഗ്ലി ഉസ്മാന്റെ ജീവിതം
ആദര്‍ശത്തിന്റെ കനല്‍ കെടാത്ത പ്രവാസമനസ്സ്: ഇംഗ്ലി ഉസ്മാന്റെ ജീവിതം
April 26, 2026
ഇറാന്‍ യുദ്ധം: സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നു; നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനം ട്രംപ് റദ്ദാക്കി
ഇറാന്‍ യുദ്ധം: സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നു; നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനം ട്രംപ് റദ്ദാക്കി
April 26, 2026
 വധശ്രമം യുദ്ധത്തില്‍ നിന്നു പിന്തിരിപ്പിക്കില്ലെന്ന് ട്രംപ്;  ഇറാനുമായുള്ള തര്‍ക്കങ്ങള്‍ വധശ്രമത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കും
വധശ്രമം യുദ്ധത്തില്‍ നിന്നു പിന്തിരിപ്പിക്കില്ലെന്ന് ട്രംപ്; ഇറാനുമായുള്ള തര്‍ക്കങ്ങള്‍ വധശ്രമത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കും
April 26, 2026
ഇന്ത്യ ശ്രീലങ്കയില്‍ പ്രാദേശിക ഊര്‍ജ ഹബ്ബ് സ്ഥാപിച്ചേക്കും
ഇന്ത്യ ശ്രീലങ്കയില്‍ പ്രാദേശിക ഊര്‍ജ ഹബ്ബ് സ്ഥാപിച്ചേക്കും
April 26, 2026
പാരമ്പര്യ ബധിരതക്ക് ലോകത്തിലെ ആദ്യ ജീന്‍ തെറാപ്പി: 'ഒട്ടാര്‍മെനി'ക്ക് എഫ്.ഡി.എ അംഗീകാരം
പാരമ്പര്യ ബധിരതക്ക് ലോകത്തിലെ ആദ്യ ജീന്‍ തെറാപ്പി: 'ഒട്ടാര്‍മെനി'ക്ക് എഫ്.ഡി.എ അംഗീകാരം
April 26, 2026
മേഘങ്ങള്‍ പുല്‍കുന്ന അബഹ; മഞ്ഞില്‍ പുതഞ്ഞ് അസീര്‍ പ്രവിശ്യ
മേഘങ്ങള്‍ പുല്‍കുന്ന അബഹ; മഞ്ഞില്‍ പുതഞ്ഞ് അസീര്‍ പ്രവിശ്യ
April 26, 2026
 വൈറ്റ് ഹൗസ് ഡിന്നറിനിടെ ട്രംപിന് നേരെ വധശ്രമം; അക്രമി പിടിയില്‍, സംഭവത്തെ  മോദി അപലപിച്ചു
വൈറ്റ് ഹൗസ് ഡിന്നറിനിടെ ട്രംപിന് നേരെ വധശ്രമം; അക്രമി പിടിയില്‍, സംഭവത്തെ മോദി അപലപിച്ചു
April 26, 2026
സൗദിയില്‍ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിന് തുടക്കം; ഉദ്ഘാടനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍
സൗദിയില്‍ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിന് തുടക്കം; ഉദ്ഘാടനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍
April 25, 2026