l o a d i n g

കേരള

കേരളം വലത്തോട്ട്; എക്സിറ്റ് പോളുകളില്‍ യുഡിഎഫ് തരംഗം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2026

തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റം പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്നാണ് പ്രമുഖ ഏജന്‍സികളെല്ലാം ഒരുപോലെ വ്യക്തമാക്കുന്നത്. 140 സീറ്റുകളുള്ള കേരള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 71 എന്ന മാന്ത്രിക സംഖ്യ യുഡിഎഫ് മറികടക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

ടൈംസ് നൗ സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 78-85 സീറ്റുകളാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 56-66 സീറ്റുകളും എന്‍ഡിഎക്ക് 2-3 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫ് 78- 90 എല്‍ഡിഎഫ് 49-62 എന്‍ഡിഎ 0-3, പീപ്പിള്‍സ് പള്‍സ് യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3 സി.എന്‍.എന്‍ - ന്യൂസ് 18 യുഡിഎഫ് 70-80, എല്‍ഡിഎഫ് 58-68, എന്‍ഡിഎ 0-4, മാട്രിസ് യുഡിഎഫ് 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5. എന്‍ഡിഎയ്ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പരമാവധി 5 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അസമില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ആക്സിസ് മൈ ഇന്ത്യയും മാട്രിസും പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് 85 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. തമിഴ്നാട്: ഡിഎംകെ സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് പീപ്പിള്‍സ് പള്‍സ് സര്‍വേ പറയുന്നു (125-145 സീറ്റുകള്‍). നടന്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടി കന്നി പോരാട്ടത്തില്‍ സാന്നിധ്യമറിയിക്കും.

പശ്ചിമ ബംഗാള്‍: ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നാണ് പി-മാര്‍ക്ക് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി 150-175 സീറ്റുകള്‍ നേടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് 118-138 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പ്രവചിക്കപ്പെടുന്നു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ കേവലം പ്രവചനങ്ങള്‍ മാത്രമാണ്. അന്തിമ ഫലം വരുമ്പോള്‍ ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാം. എങ്കിലും കേരളത്തില്‍ യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആവേശം പകരുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026