l o a d i n g

കേരള

നാഷണല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര നിറവില്‍ ആയിഷാ ബീബി; ലക്ഷദ്വീപിന് അഭിമാന നിമിഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 2, 2026

കവരത്തി: ആരോഗ്യരംഗത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതികളിലൊന്നായ നാഷണല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് കരസ്ഥമാക്കി ലക്ഷദ്വീപിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ആയിഷാ ബീബി. കവരത്തി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (NHM) ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ നഴ്‌സായ ആയിഷയുടെ കാരുണ്യവും സേവനതല്‍പരതയും മുന്‍നിര്‍ത്തിയാണ് ഈ വലിയ അംഗീകാരം തേടിയെത്തിയത്.

നേരത്തെ, ആംബുലന്‍സിനുള്ളില്‍ വെച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു യുവതിയുടെ പ്രസവം തനിച്ചെടുത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ആയിഷയുടെ ധീരമായ ഇടപെടല്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അന്ന് മാധ്യമങ്ങളിലടക്കം വലിയ പ്രശംസ പിടിച്ചുപറ്റിയ ആ സേവനമികവിനുള്ള അര്‍ഹമായ അംഗീകാരമാണ് ഈ ദേശീയ പുരസ്‌കാരം.

അര്‍പ്പണബോധവും മാനവികതയും കൈമുതലായുള്ള ആയിഷ, തന്റെ ഔദ്യോഗിക ജീവിതത്തില്‍ പുലര്‍ത്തുന്ന പ്രൊഫഷണലിസം സഹപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും മാതൃകയാണ്. കവരത്തി ഹോസ്പിറ്റലിലെ മുന്‍ മെഡിക്കല്‍ ഡയറക്ടറായിരുന്ന ഡോക്ടര്‍ ഷംസുദ്ദീന്റെ അനന്തരവള്‍ കൂടിയാണ് ആയിഷ. തന്റെ അമ്മാവന്‍ പകര്‍ന്നുനല്‍കിയ സേവനപാതയിലൂടെ സഞ്ചരിച്ച് ഇന്ന് ദേശീയതലത്തില്‍ നാടിന്റെ പേര് ഉയര്‍ത്തിയിരിക്കുകയാണ് ഈ യുവ നഴ്‌സ്.

ആയിഷയുടെ ഈ നേട്ടം ദ്വീപ് സമൂഹത്തിന് ഒന്നടങ്കം വലിയ പ്രചോദനമാണ്. വരും വര്‍ഷങ്ങളിലും കൂടുതല്‍ കരുത്തോടെയും സ്‌നേഹത്തോടെയും സേവനരംഗത്ത് തുടരാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്ന് നാട്ടുകാരും സഹപ്രവര്‍ത്തകരും ആശംസിച്ചു. കണ്ണൂര്‍ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍ ആയിഷാ ബീബിയുടെ ഇളയ സഹോദരിയാണ്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026