ജിദ്ദ: ഉപരിപഠനാര്‍ത്ഥം നാട്ടിലേക്ക് പോകുന്ന കേരള കലാസാഹിതി അംഗങ്ങളുടെ മക്കളായ ഇശല്‍ ഫസലിന്‍, എമി മാത്യു, സിദ്ധാര്‍ഥ് സാജന്‍, ശ്രീ നന്ദ കുറുങ്ങാട്ട് എന്നിവര്‍ക്ക് സംഘടന യാത്രയയപ്പ് നല്‍കി. രക്ഷാധികാരി മുസാഫിര്‍ നാലുപേര്‍ക്കും കലാസാഹിതിയുടെ സ്‌നേഹോപഹാരം കൈമാറി.
ചടങ്ങില്‍ പ്രസിഡന്റ് നൗഷാദ് അടൂര്‍, ജനറല്‍ സെക്രട്ടറി ഡാര്‍വിന്‍, ട്രഷറര്‍ സന്തോഷ് വടവട്ടത്ത് എന്നിവര്‍ സംസാരിച്ചു. ഷാനവാസ് കൊല്ലം, അഷ്റഫ് കുന്നത്ത്, സജി കുര്യാക്കോസ്, ഷാജഹാന്‍, മാത്യു, മോഹന്‍ ബാലന്‍, ശിവാനന്ദന്‍, ഫസലിന്‍, സലീന മുസാഫിര്‍, ഷാനി ഷാനവാസ്, ലിജി സജി, ജാന്‍സി മോഹന്‍, കൃപാ സന്തോഷ്, നിഖിതാ ഫസലിന്‍, മഞ്ജു സാജന്‍, മനീഷ മാത്യു, ശിവാനി സാജന്‍, ഇയാന്‍ മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി പഠനത്തിന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസകള്‍ നേര്‍ന്നു.
Related News