തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് വലിയ മുന്നേറ്റം. എല്‍ഡിഎഫ് 46, യുഡിഎഫ് 90, എന്‍ഡിഎ 5. 11 മന്ത്രിമാര്‍ പിന്നിലാണ്. റോഷി അഗസ്റ്റിന്‍, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, ഗണേഷ് കുമാര്‍, പി.രാജീവ്, ഒ.ആര്‍.കേളു, ശിവന്‍കുട്ടി, വീണാ ജോര്‍ജ്, അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവര്‍ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.
ധര്‍മടത്ത് പിണറായി വിജയന്‍ 2523 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റഷീദിനേക്കാള്‍ പിന്നിലാണ്. ആദ്യം റൗണ്ടിലേതു പോലെ തന്നെ രണ്ടാം റൗണ്ടിലും പിണറായി വിജയന്‍ പിന്നിലാണ്.
Related News