ജിദ്ദ: അവധിക്കു നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര കിളിനക്കോട് ഉത്തന്‍കടവത്ത് മുഹമ്മദ് മുസ്തഫ (43) ആണ് ജിദ്ദ ഈസ്റ്റ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. 16 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഇന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
മൂസക്കുട്ടിയുടെയും കദിയമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്ന, ജസ്സ ഹൈറിന്‍ എന്നിവര്‍ മക്കളാണ്. ദീര്‍ഘകാലത്തെ പ്രവാസത്തിന് ശേഷം പ്രിയപ്പെട്ടവരെ കാണാന്‍ നാട്ടിലേക്ക് തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം.
സഹായങ്ങള്‍ക്കും മറ്റും ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങ് കൂടെയുണ്ട്.
Related News