l o a d i n g

ഗൾഫ്

ജിദ്ദയില്‍ വി.വി. പ്രകാശ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

ജിദ്ദ- ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ ആഭിമുഖ്യത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.വി. പ്രകാശിന്റെ അഞ്ചാമത് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആദരസൂചകമായി ഒരു മിനിറ്റ് മൗനാചരണത്തോടെ ആരംഭിച്ച ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വി.വി. പ്രകാശ് നല്‍കിയ നിസ്തുലമായ സേവനങ്ങളെ യോഗം അനുസ്മരിച്ചു. അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതയും ജനകീയ ഇടപെടലുകളും ചര്‍ച്ചാവിഷയമായി.

അഷ്‌റഫ് അഞ്ചാലന്‍ അനുസ്മരണ യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വി.വി. പ്രകാശ് വെറുമൊരു നേതാവ് എന്നതിലുപരി സാധാരണക്കാരായ പ്രവര്‍ത്തകരുടെ ആത്മവിശ്വാസമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് വേണ്ടി എപ്പോഴും മുന്‍പന്തിയില്‍ നിന്നിരുന്ന അദ്ദേഹത്തിന്റെ സ്മരണ രാഷ്ട്രീയ രംഗത്ത് എന്നും നിലനില്‍ക്കുമെന്നും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനശൈലിയും പുതിയ തലമുറക്ക് എന്നും പ്രചോദനമായിരിക്കുമെന്നും അഷ്‌റഫ് അഞ്ചാലന്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനയിലേക്ക് പുതുതായി കടന്നുവന്ന നാസര്‍ കൂട്ടായി, മുസ്തഫ മേലാറ്റൂര്‍, അലി ആസാദ് എന്നിവര്‍ക്ക് ചടങ്ങില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. അസീസ് ലാക്കല്‍ ഇവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ യാസിര്‍ നായിഫ്, ഫൈസല്‍ മക്കരപ്പറമ്പ്, നാസര്‍ കോഴിത്തൊടി, സൈഫുദ്ധീന്‍ വാഴയില്‍, കമാല്‍ കളപ്പാടന്‍, ഹര്‍ഷദ്, ഗഫൂര്‍ വണ്ടൂര്‍ എന്നിവര്‍ വി.വി. പ്രകാശുമായുള്ള വ്യക്തിപരമായ ഓര്‍മ്മകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഭാവനകളും പങ്കുവെച്ചുകൊണ്ട് സംസാരിച്ചു.

യു.എം. ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു. വി.വി. പ്രകാശിന്റെ വിയോഗം മലപ്പുറത്തെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്ത് സൃഷ്ടിച്ച ശൂന്യത പരിഹരിക്കാനാവാത്തതാണെന്ന് നേതാക്കള്‍ പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026