മസ്‌കത്ത്: മസ്‌കത്തിലെ അല്‍ ഹൈലില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ് (43) ആണ് മരിച്ചത്. 15 വര്‍ഷത്തിലേറെയായി ഒമാനില്‍ പ്രവാസിയാണ്. മരണകാരണം വ്യക്തമല്ല.
റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മസ്‌കത്ത് കെ.എം.സി.സി കെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പുരോഗമിക്കുന്നു.
ഭാര്യ: സജിത സുകുമാരന്‍. മക്കള്‍: നിരഞ്ജന്‍ ആര്‍. പിളള, നീരജ് ആര്‍. പിളള. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Related News